എം.ജി.എം.എച്ച്.എസ്. പൂഴനാട്/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്ബ് പ്രധാനമായും വിനോദത്തിനും ആനന്ദത്തിനുമായി സ്വന്തം നാട് വിട്ട് നടത്തുന്ന യാത്രകളാണ് വിനോദസഞ്ചാരം അല്ലെങ്കിൽ ടൂറിസം എന്ന് അറിയപ്പെടുന്നത്. ഇത് കൂടാതെ ബിസിനസ് ആവശ്യത്തിനും മെഡിക്കൽ ആവശ്യത്തിനും സുഖചികിത്സയ്ക്കും ഒക്കെയായി നടത്തുന്ന ദൂരയാത്രകളും വിനോദസഞ്ചാരത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താറുണ്ട്. ടൂറിസം ആഭ്യന്തരമോ (യാത്രക്കാരന്റെ സ്വന്തം രാജ്യത്തിനുള്ളിൽ) അല്ലെങ്കിൽ അന്തർദ്ദേശീയമോ ആകാം.