കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('<nowiki>#</nowiki>ലൈബ്രറി കുട്ടികളെ അറിവിൻറെ ലോകത്തേക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

#ലൈബ്രറി

കുട്ടികളെ അറിവിൻറെ ലോകത്തേക്ക് കൈപിടിച്ച് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം എന്നീ ഭാഷകളിലും, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,വിവരസാങ്കേതിക വിഷയങ്ങളിലും പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾക്കുവേണ്ടി ദിനപത്രങ്ങൾ വിതരണം ചെയ്യുവാൻ സ്കൂളിൽ സാധിക്കുന്നു .ശ്രീമതി ബിൻസിജേക്കബിന്റെയും ശ്രീമതി ബിജി ബാബുവിന്റെയും നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി ഭംഗിയായി പ്രവർത്തിക്കുന്നു .

##കമ്പ്യൂട്ടർ ലാബ്

കമ്പ്യൂട്ടർ ലാബിൽ ക്ലാസ് ലാപ്ടോപ് ഉൾപ്പെടെ 24 കംപ്യൂട്ടറുകൾ ഉണ്ട് ( ഡെസ്ക്‌റ്റോപ് + ലാപ്ടോപ്പ്) ഹൈസ്കൂളിൽ ഒമ്പത് ക്ലാസ് മുറികൾ ഹൈടെക്കായി ,കൂടാതെ പ്രൊജക്ടറുകളുടെ സഹായത്തോടെ 6 ക്ലാസ് മുറികൾ പഠനത്തിനായി സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി SITC ആയി ശ്രീമതി ദീപ മേരി ജേക്കബും joint SITC ആയി ശ്രീമതി സൂസൻ എം.അലക്സാണ്ടറും PSITC ആയി ശ്രീമതി ദീപ മറിയം ജോയിയും സ്തുത്യർഹമായി പ്രവർത്തിക്കുന്നു .IT ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ LITTLE KITES ഭംഗിയായി പ്രവർത്തിക്കുന്നു.ചുമതല വഹിക്കുന്നത് ശ്രീമതി.സൂസൻ ഫിലിപ്പോസ് തരകനും ശ്രീമതി.സൂസൻ എം അലക്സാണ്ടറും ആണ്. ഹൈസ്കൂൾ,ഹയർ സെക്കണ്ടറി കംപ്യൂട്ടർ ലാബുകൾ 2022ൽ നവീകരിക്കുവാൻസാധി‍ച്ചു.

ഹൈസ്കൂൾ കംപ്യൂട്ടർ ലാബ്


38057
ഹയർ സെക്കണ്ടറി കംപ്യൂട്ടർ ലാബ്

###സ്കൂൾ സൊസൈറ്റി

കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തക വിതരണം സ്കൂൾ സൊസൈറ്റി ശ്രീമതി.ബിൻസി മാത്യുവിന്റെ നേതൃത്വത്തിൽ നടക്കുന്നു. ജില്ലയിലെ മറ്റ് സ്കൂളുകൾക്കുള്ള പാഠ പുസ്തക വിതരണവും ഈ സ്കൂളിൽ നിന്നാണ് നിർവഹിക്കുന്നത് .

###സ്കൂൾ ഓഡിറ്റോറിയം

അതിമനോഹരമായ രണ്ട്  ഓഡിറ്റോറിയം ആണ് സ്കൂളിന് മുതൽക്കൂട്ട് ആയിട്ടുള്ളത് .ഏകദേശം 500 കുട്ടികൾ ഉൾക്കൊള്ളുന്ന മാർ യൗസേബിയോസ് ഹാൾ എന്ന് ഓഡിറ്റോറിയവും, 2000 കുട്ടികളെ ഉൾക്കൊള്ളുന്ന നവതി സ്മാരക ഓഡിറ്റോറിയം ഫെബ്രുവരി 2020ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.

## സയൻസ് ലാബ്

കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതി നുവേണ്ടി നല്ല രീതിയിൽ സയൻസ് ലാബ് പ്രവർത്തിച്ചുവരുന്നു. ലാബിന്റെ ചുമതല ഭംഗിയായി ശ്രീമതി .രേണു അധികാരി യും ശ്രീമതി സുജ മാത്യുവും നിർവഹിക്കുന്നു.

##ശുചിമുറി

ഹയർസെക്കൻഡറി, ഹൈസ്കൂൾ കുട്ടികൾക്കായി വളരെ വൃത്തിയുള്ളതും അണുവിമുക്തമായ ശുചിമുറികൾ എടുത്തുപറയത്തക്ക പ്രത്യേകതയാണ് .

##പാചകപ്പുര

പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നതിനുവേണ്ടി ഒരു പാചകപ്പുര സ്കൂളിലുണ്ട്. കൂടുതൽ സൗകര്യമുള്ള പാചകപ്പുര ,അതോടൊപ്പം കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി. ഡോളി റ്റൈറ്റസ് ആണ്.

##കളിസ്ഥലം

കായിക പരിശീലനത്തിന് വേണ്ടി ,വളരെ വിശാലമായ ഒരു മൈതാനം സ്കൂളിന് ഉണ്ട്. കൂടാതെ ബാസ്ക്കറ്റ് ബോൾ കോർട്ട് ,ഷട്ടിൽ കോർട്ട് ,ഇൻഡോർ കോർട്ട് എന്നിവയും എടുത്തുപറയത്തക്ക പ്രത്യേകതയാണ്.കായികാധ്യാപകനായി ശ്രീ.അനീഷ് .തോമസ് സേവനം അനുഷ്ഠിക്കുന്നു.

##സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി 2 സ്കൂൾ ബസ് ഉണ്ട്.സ്കൂൾ ബസിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി.അജി ജോർജ് ആണ്.