സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളം ക്ലബ്ബ്

സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം. വിദ്യാർഥികളെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു കൂട്ടായി വളരാൻ, സഹകരണമനോഭാവം വളർത്താൻ ഒക്കെ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ, പുസ്തകം, ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, എന്നിവയെല്ലാം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്താവുന്നതാണ്. പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ, പ്രധാനമായി കുട്ടികളുമായി ഒന്നിച്ചിരുന്ന് അധ്യാപകനും വിദ്യാർത്ഥികളുമായി സംവദിച്ചു ആസൂത്രണo നടത്തുക, അധ്യാപികയും വിദ്യാർത്ഥിയും ഒരുപോലെതന്നെ ക്ലബ്ബിൻറെ നടത്തിപ്പിനായി സഹകരിക്കേണ്ടത് ആവശ്യമാണ്‌. അതുപോലെ തന്നെ പഠന സമയം നഷ്ടപ്പെടുത്താതെ പ്രവർത്തനങ്ങൾ നടത്തേണ്ടത്ആണ്. സാഹിത്യകാരന്മാരുടെ ജന്മദിന-വാർഷികങ്ങൾ ,പ്രത്യേക പ്രവർത്തനങ്ങൾ മാതൃഭാഷാദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, സാഹിത്യകാരന്മാരുടെയും സാംസ്കാരികനായകരുടെയും  പ്രവർത്തനങ്ങളെസംബന്ധിച്ച ചർച്ചകൾ , എന്നിങ്ങനെ ഉള്ള  പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടത് കുട്ടികളാണ്.

ഇംഗ്ലീഷ് ക്ലബ്ബ്

സയ൯സ് ക്ലബ്ബ്

സോഷ്യൽസയ൯സ് ക്ലബ്ബ്

മാത്സ് ക്ലബ്ബ്

സംസ്കൃതം ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

വർക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്

വിദ്യാരംഗം

ലൈബ്രറി

പരിസ്ഥിതി ക്ലബ്ബ്