ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സാമൂഹ്യ ഇടപെടലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:46, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12058 (സംവാദം | സംഭാവനകൾ) ('<p style="text-align:justify">സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്റുന്നതിലേക്കായി നിരന്തരമായ സക്രിയമായ ഇടപെടലുകളിലൂടെ മാത്രമേ ഒരു സമൂഹം പുരോഗതി പ്രാപിക്കുകയുള്ളു.സ്കൂളിന്റെ സാമൂഹ്യ ഇടപെടലുകൾ വിദ്യാർത്ഥികളിൽ സാമൂഹികമായ ഉത്തരവാദിത്തം എന്ന മഹത്തായ സന്ദേശമാണ് രൂപപ്പെടുത്തുന്നത്.പൊതു സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്തിപ്പെടുന്ന സ്കൂൾ എന്ന പൊതു സ്ഥാപനം തിരികെ സമൂഹത്തിന് സഹായകമാകണം എന്ന സന്ദേശം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെങ്കിൽ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ ഭാഗത്തുനിന്നും പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്.വിദ്യാർത്ഥികളിൽ സാമൂഹിക സഹകരണ മനോഭാവം വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂൾ നടത്തിയിട്ടുണ്ട്.