രവീന്ദ്രനാഥ്
സി.രവീന്ദ്രനാഥ്
സി. രവീന്ദ്രനാഥ് (C. Raveendranath) ഇദ്ദേഹം തൃശൂർക്കാരനായ ഒരു സി.പി.ഐ.(എം.) അംഗമാണ്. പന്ത്രണ്ടാം കേരളനിയമസഭയിൽ കൊടകര നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നു, പതിനാലു നിയമസഭകളിൽ പുതുക്കാട് നിയോജകമണ്ഡലത്തിൽ നിന്നും ഇദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പതിനാലാം കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് വഴിതെളിക്കാൻ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസവകുപ്പിന് സാധിച്ചു