പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ടൂറിസം ക്ലബ്ബ്

ടൂറിസം ക്ലബിൽ ഏകദേശം 50 ഓളം കുട്ടികൾ ഉണ്ട്.കുട്ടികളുടെ പഠന .യാത്രകളിൽ ക്ലബംഗങ്ങൾ നേതൃത്വം നൽകുന്നു.സി. അൻസ,സി.അൽഫോൻസ എന്നിവർ നേതൃത്വം നൽകുന്നു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ട് നടത്തിയ കുടക് ,മൈസൂർ ട്രിപ്പ് കുട്ടികൾ വളരെയധികം ആസ്വദിച്ചു .കുടകിലെ ബുദ്ധവിഹാരങ്ങളും വനാന്തരങ്ങളിലൂടെയുള്ള യാത്രകളും മെട്രോ യാത്രയും കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു കേരള കലാമണ്ഡലം ,തുഞ്ചൻ പറമ്പ് യാത്രകൾ ആസ്വാദ്യകരമായിരുന്നു. പുസ്തക താളുകളിൽ മാത്രം കണ്ടു പരിചയമുള്ള സ്ഥലങ്ങൾ നേരിട്ട് കണ്ടതിന്റെ സന്തോഷം കുട്ടികളിൽ വളരെ പ്രകടമായിരുന്നു.