ജി.എൽ.പി.എസ് തവരാപറമ്പ്/എന്റെ ഗ്രാമം

14:51, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48226A (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ കാവനൂർ പഞ്ചായത്തിന്റെ 19 ആം വാർഡ്... എന്നാക്കിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാവനൂർ പഞ്ചായത്തിന്റെ 19 ആം വാർഡ് ആണ് തവരാപറമ്പ് എന്ന കൊച്ചു ഗ്രാമം. സാധാരണക്കാരായ കർഷകരും കൂലിവേലക്കാരുമാണ് ഇവിടെത്തെ നിവാസികളിൽ അധികവും. നെല്ല്, വാഴ, കമുക് പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നവരും വീട് നിർമാണ തൊഴിലാകൾ, ഡ്രൈവർമാർ, തുടങ്ങിയവരാണ് ഇവിടെത്തെ ജനങ്ങളിൽ അധികവും.സ്കൂളിനടുത്തുള്ള തവരാപറമ്പ് ജുമാ മസ്ജിദും അതോടു ചേർന്നുള്ള മദ്രസയും ഏറെ പ്രസിദ്ധമാണ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന കവനൂരിലെ കാവുകൾ സ്ഥിതി ചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള ആശാരിത്തോട് എന്ന സ്ഥലത്തിന്റെ പരിസരത്താണ്. കാവനൂർ അങ്ങാടിയിൽ നിന്നും അൽപ്പം ഉൾ ഭാ ഗത്തുള്ള സ്ഥലമാണ് ഇത്. പാടവും തോടും അതുപോലെ കുന്നിൻപ്രദേശങ്ങളും എല്ലാം ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു.