വിദ്യാരംഗം‌

2006 സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു.

ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തുന്നു. വായനാദിനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന പ്രസംഗം, കഥപറയൽ, കവിത, പി.എൻ പണിക്കരുടെ ലഘു ജീവിത ചരിത്രം, നാടൻപാട്ട് എന്നീ പരിപാടികൾ സ്‌കൂൾ അസ്സംബ്ലിയിൽ അവതരിപ്പിക്കുന്നു.

കുട്ടികൾ ജന്മദിനത്തിൽ സ്‌കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവനയായി നൽകിവരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ മത്സരങ്ങളിലും ഉപജില്ലാ ശിൽപ്പശാലയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.

വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തുന്നു. ക്ലാസ്സ് തല പോസ്റ്റർ നിർമ്മാണം മൽസരമായി നടത്തുന്നു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.

ശ്രീമതി സ്മിതാ സൈമൺ ടീച്ചർ നേതൃത്വം നൽകുന്നു.