ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ഇവിടെ മണിവീണയിൽ

13:12, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇവിടെ മണിവീണയിൽ


ഇവിടെ മണിവീണയിൽ നീ വിരൽ തൊട്ടു
ആരഭികളാനന്ദഭൈരവികൾ പാടി
സ്വരജതികൾ മധുമാസലഹരികൾ ചൂടി
വർഷമേഘം കണ്ട മയിൽ പോലെയാടി
ശിലയായുറങ്ങിയൊരു പത്മനാഭനെ നീ
വിളിക്കുമ്പോൾ വിളി കേൾക്കും നിൻ ദൈവമാക്കി


കുടവട്ടക്കീഴിലെ മലയാളമൊഴികളേ
നീ നാകസാഗരത്തിരമാലയാക്കി
നീ നാകസാഗരത്തിരമാലയാക്കി


കൈകളിൽ പൂത്താലമേന്തി വന്നെത്തും
ഋതുകന്യകൾ കൂപ്പി നിൽക്കുന്നു നിന്നെ
ഒരു തിരി തരൂ വീണ്ടും ഇവിടെയീ നാടിൻ
പൂമുഖത്തെഴുതിരി വിളക്കുകൾ കൊളുത്താം
പൂമുഖത്തെഴുതിരി വിളക്കുകൾ കൊളുത്താം
വാഗ് ദേവതേ വീണ്ടും വരൂ
വാഗ് ദേവതേ വീണ്ടും വരൂ