ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാംകൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വാനപ്രദേശമായിരുന്നു.കൂടുതൽ വായിക്കാൻ

ഔപചാരികതയോടുകൂടി ഈ സ്‌കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത് കൊല്ലവർഷം 1092 ഇടവം മുതൽക്കാണ് (08 / 10/ 1092 ) (എ .ഡി 1917 ജൂൺ).ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ .പരമേശ്വരൻപിള്ളയും ആദ്യത്തെ വിദ്യാർത്ഥി മറവങ്കോട് സ്വദേശിയായ ഡി .ബെഞ്ചമിനായിരുന്നു എ ഡി 1932 ൽ കാട്ടുതീ പടർന്നു ഈ വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടം നശിച്ചുപ്പോയി.

എ ഡി 1947 വരെ ഈ വിദ്യാലയം ബൈബിൾ ഫെയ്ത്ത് മിഷനാണ് നടത്തി വന്നത്. എന്നാൽ സറണ്ടർ ആക്ടിലൂടെ ബൈബിൾ ഫെയ്ത്ത് മിഷന്റെ അനേകം സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. മിഷന്റെ സാമ്പത്തിക പരാധീനതയും ഇതിനൊരു കാരണമാണ്. എ ഡി 1970 നു മുൻപ് ഈ സ്കൂളിന്റെ പേര് ഗവ എൽ പി എസ് മാനൂർ ആയിരുന്നതിനായി സ്കോൾ രേഖകൻ കാണിക്കുന്നു. ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ എ ഡി 1964 ൽ ജയ മാതാ യു പേ എസ് നിലവിൽ വന്നതോടെ ഇവിടുത്തെ ക്ലാസുകൾ ഒന്ന് മുതൽ നാലുവരെയായി ചുരുങ്ങി.

നിലവിലത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി  എൻ.ആർ .അജിതകുമാരി ടീച്ചർ ആണ്.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ  മുന്നൂറ്റി ഇരുപത്തി ആറ് കുട്ടികളും  പത്തു അധ്യാപകരും മൂന്ന് അനധ്യാപകരും ഇപ്പോൾ  പ്രവർത്തിച്ചു വരുന്നു