സി.യു.പി.എസ് കാരപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ അന്തർലീനമായ സർഗ്ഗശേഷി വളർത്തുക എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ അന്തർലീനമായ സർഗ്ഗശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. ലോക്ഡൗൺകാലം കുട്ടികളുടെ ശരീരവും മനസും മരവിച്ച് നിന്നപ്പോൾ ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ പ്രവർത്തനങ്ങൾ വിപുലമായി നടത്തുവാൻ സാധിച്ചു. കഥാരചന, കവിതാരചന, പദ്യപാരായണം, ഏകാംഗാഭിനയം, കവിതാലാപനം, ചിത്രരചന  എന്നീ മേഖലകളിൽ കുട്ടികൾ പങ്കെടുക്കുകയും അവരുടെ സർഗശേഷി പ്രകടിപ്പിക്കുകയും ചെയ്തു. മൂത്തേടം പഞ്ചായത്ത്തല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സരത്തിൽ സ്കൂൾ പങ്കെടുക്കുകയും കുട്ടികൾ വിജയിക്കുകയും ചെയ്തു. തുടർന്ന് നടന്ന നിലമ്പൂർ സബ് ജില്ലാ തല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കഥാരചന വിഭാഗം മത്സരത്തിൽ ഈ സ്കൂളിലെ അനീറ്റ സജി രണ്ടാം സ്ഥാനം നേടുകയും സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു. മാതൃഭാഷാദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾ പതിപ്പുകൾ( കഥ, കവിത, ലേഖനം, ഉപന്യാസം, ചിത്രരചന, ) തയ്യാറാക്കുകയും, സ്കൂളിൽ അത് പ്രകാശനം ചെയ്യുകയും ചെയ്തു. കുട്ടികളുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കോവിസ് കാലം നമ്മൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഉൾക്കൊണ്ടു കൊണ്ട് യൂട്യൂബ് ചാനലിൽ ഏകാംഗനാടകം സംഘടിപ്പിച്ചു. സ്‍ക‍ൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്റർ ആയി ശ്രീമതി.രമ്യ ഗിരീഷ് പ്രവർത്തിക്കുന്നു.