പാക്കം ചരിത്ര രേഖകളിൽ

  പ്രാചീന കാലം മുതൽ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു പാക്കം പ്രദേശം എന്നതിനുള്ള അടയാളപ്പെടുത്തലുകൾ ഇന്നും ഈ പ്രദേശത്ത് കണ്ടെത്താനാകും.പുരാതന സംസ്കാരങ്ങളുടെ ഭാഗമായ നന്നങ്ങാടിയും ക്ഷേത്രാവശിഷ്ടങ്ങളും മൺ തറകളുമെല്ലാം ഈ ചരിത്രം നമ്മോടുവിളിച്ചോതുന്നു.

  വേടരാജാക്കന്മാർ പണിതു എന്ന് കരുതപ്പെടുന്ന പാക്കം കോട്ട ക്ഷേത്രവും സമീപ പ്രദേശത്തെ വനങ്ങളിൽ കാണപ്പെടുന്ന ക്ഷേത്രാവശിഷ്ടങ്ങളും കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്.വില്യം ലോഗന്റെ  മലബാർ മാന്വലിലും മറ്റു ബ്രിട്ടീഷ് ഉദ്യോഗസ്ഥർ എഴുതിയ കത്തിടപാടുകളിലും പാക്കത്തെ കൃഷിക്കാരെക്കുറിച്ചും കൃഷികളെക്കുറിച്ചും പരാമർശിച്ചു കാണുന്നു

  ചാമ,മുത്താറി,ചോളം,മുതിര,തുടങ്ങിയവയെല്ലാം ഈ പ്രദേശത്തു വൻതോതിൽ കൃഷി ചെയ്തിരുന്നു.പാക്കം ചെറിയമല,ഭാഗത്തു ബ്രിട്ടീഷ് അധിനിവേശകാലത്തു  കാപ്പിക്കൃഷിയും ഉണ്ടായിരുന്നു.