ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KAKKOOTTUMOOLA (സംവാദം | സംഭാവനകൾ) ('നാടക കലാകാരന്മാരെ കൊണ്ടും നാട്യ കലാകാരന്മാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടക കലാകാരന്മാരെ കൊണ്ടും നാട്യ കലാകാരന്മാരെ കൊണ്ടും പ്രശസ്തിയാർജിച്ച നാട്ടിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത്. ഇപ്പോൾ മിമിക്രി ആർട്ടിസ്റ്റ് മയ്യനാട് ശശാങ്കൻ ഈ നാട്ടുകാരനാണ്. അടച്ചുപൂട്ടൽ നേരിട്ടിരുന്ന ഈ സ്കൂൾ നാടകത്തിലൂടെയാണ് മുന്നേറി കൊണ്ടിരിക്കുന്നത്. നാടകത്തിൽ ഈ നാട്ടിലെ നാട്ടു ഭാഷണം തന്നെയാണ് ഡയലോഗ്. 2016 മുതൽ ജില്ലയിലും വിദ്ധ്യാഭ്യാസ ഉപ ജില്ലയിലും നാടകത്തിൽ മികച്ച സമ്മാനങ്ങൾ നേടി മുന്നേറി കൊണ്ടിരിക്കുന്നു. കൂടാതെ ആഴ്ചയിൽ മൂന്ന് ദിവസം റേഡിയോ പ്രക്ഷേപണവും കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു. ഇതിലും നാട്ടുഭാഷണത്തിനു പ്രാധാന്യം ഉണ്ട്. നാട്ടറിവ് അറിയുവാനായി "മുറ്റത്തെ മണമുള്ള മുല്ല" എന്ന ഒരു തനത് പ്രവർത്തനവും നടന്നു കൊണ്ടിരുക്കുന്നു. ഈ നാട്ടിലെ നാട്ടുഭാഷണം നാടോടി വിജ്ഞാനകോശം സൃഷ്ടിക്കാനായി യു.പി വിഭാഗത്തിലെ കുട്ടികൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.