എൻ എസ് എസ് എച്ച് എസ് വെളിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46070a (സംവാദം | സംഭാവനകൾ)

ഫലകം:N.S.S.H.S.VELIANADU

എൻ എസ് എസ് എച്ച് എസ് വെളിയനാട്
വിലാസം
വെളിയനാട്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-12-201646070a




ചരിത്രം

സ്കൂള്‍ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌ക്കൂള്‍ തുടങ്ങിയത് ഒരു ആശാന്‍ കളരി ആയിട്ടാണ് . 246- നമ്പര്‍ വെളിയനാട് കരയോഗം ഭാരാവാഹികള്‍ 26‍-5-59-ല്‍ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂള്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കര്‍, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല്‍ യു.പി സ്കൂള്‍ ആയി ആരംഭിച്ച സ്കൂള്‍ 1950-ല്‍ ആണ് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സംസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്‍.സി പാസാകുന്നവര്‍ക്ക് യു.പി.വിഭ‍ാഗത്തില്‍ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആണ്‍കുട്ടികളൂം പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഈ സ്കൂളില്‍ അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കൂന്നു.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയം ഏകദേശം 1 ഏക്കര്‍ ആകുന്നു. മൂന്നു കെട്ടിടങ്ങളിലായി അധ്യയനം നടക്കുന്നു. കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യാലയത്തില്‍ കായിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്‌മെന്റ്

ഈ വിദ്യാലയം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അധീനതയിലാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്‍. പി.ആര്‍.നരേന്ദ്രനാഥന്‍ നായര്‍(പ്രസിഡന്റ്), ജി. സുകുമാരന്‍ നായര്‍ (ജനറല്‍ സെക്രട്ടറി).ഈ മാനേജ്‌മെന്റിനു 143 സ്കുളുകളും, 15 കോളേജുകളും ഉണ്ട്. കുടാതെ പ്രൊഫഷണല്‍ ‍കോളേജുകളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.




മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • വി.ജെ.ചാക്കോ
  • പി.ജെ.ജോസഫ്
  • എന്‍‍.ശിവരാമപിള്ള
  • എല്‍.രത്നകുമാരി അമ്മ.
  • എന്‍.പരമേശ്വരന്‍പിള്ള
  • ആര്‍.പുരുഷോത്തമക്കുറുപ്പ്
  • സി.എന്‍.പരമേശ്വരകൈമള്‍
  • സി.കെ.കുഞ്ഞിക്കുട്ടിയമ്മ
  • എന്‍.പി.രവീന്ദ്രന്‍നായര്‍
  • ജി.മാധവിയമ്മ
  • കെ.എന്‍.കേശവപിള്ള
  • സി.എന്‍.ചന്ദ്രശേഖരന്‍പിള്ള
  • വി.ബാലകൃഷ്ണനായര്‍
  • എന്‍.വേലായുധന്‍നായര്‍
  • കെ.പി.രാജമ്മ
  • കെ.ജി.രാമചന്ദ്രന്‍നായര്‍
  • കെ.എസ്.നാരായണപിള്ള
  • എം.പി.രാമകൃഷ്ണപ്പണിക്കര്‍
  • എന്‍.പരമേശ്വരന്‍നായര്‍
  • കെ.കെ.വിജയമ്മ
  • സി.ജി.പൊന്നമ്മ
  • എന്‍.ആനന്ദവല്ലിഅമ്മ
  • പി.എന്‍.ദിനേശന്‍
  • കമലാക്ഷിഅമ്മ
  • ഗോപാലകൃക്ഷണപ്പണിക്കര്‍
  • കെ.എസ് ഗോപിനാഥ്
  • എം.ടി.ഉമാദേവി,
  • റ്റി.ഇന്ദിരാദേവി
  • എം.കെ ലീലാമ്മ
  • കെ.ആര്‍.ഇന്ദിര
  • കോമളവല്ലി അമ്മ
  • ആര്‍.എസ്.രമാദേവി
  • എം.പി.രമാദേവി
  • എം.എസ്.വസന്തകുമാരി
  • വി.പത്മകുമാരി




പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജി.മോഹന്‍ കുമാര്‍ ഐ.പി.എസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചങ്ങാനാശേരി - ആലപ്പുഴ റോഡില്‍ കിടങ്ങറയില്‍ നിന്നും 5 കി.മീ യാത്രെചയ്താല്‍ സ്വതന്ത്ര ജംഗ്ഷനില്‍ എത്തും. അവിടെനിന്ന് വീണ്ടും വടക്കോട്ട് റോഡില്‍ സഞ്ചരിച്ച് ഗുരുമന്ദിരം ജംഗ്ഷനില്‍ നിന്ന് 500 മീറ്റ‍ര്‍ സ‍ഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം. <googlemap version="0.9" lat="9.43289" lon="76.480465" zoom="14"> </googlemap>


| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " |

controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.