21706 ശാസ്ത്രോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ശാസ്ത്രോത്സവം കോവിഡിൻ്റെ പശ്ചാത്തലത്തിൽ 2021- 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്രോത്സവം

കോവിഡിൻ്റെ പശ്ചാത്തലത്തിൽ 2021- 22 അധ്യയനവർഷത്തിൽ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ചാന്ദ്രദിനം, ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, പക്ഷിനിരീക്ഷണ ദിനം, റിപ്പബ്ലിക് ദിനം, ദേശീയശാസ്ത്രദിനം,.... തുടങ്ങിയ ദിനാചരണങ്ങളുടെ ഭാഗമായി പതിപ്പ് നിർമ്മാണം, ചിത്രരചന, ക്വിസ് മത്സരങ്ങൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, വീഡിയോ പ്രദർശനം, എന്നിവ സംഘടിപ്പിച്ചു. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ശാസ്ത്ര പരീക്ഷണങ്ങളുടെ  പ്രദർശനം കുട്ടികളിൽ അറിവിനോടൊപ്പം കൗതുകം ഉളവാക്കി. ഓൺലൈനായി ശാസ്ത്രമേള നടത്താൻ കഴിഞ്ഞത് വിദ്യാലയത്തെ സംബന്ധിച്ച് എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നാണ് .

ചാർട്ട് പ്രദർശനം, മോഡലുകൾ , ലഘുപരീക്ഷണങ്ങൾ.. തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "'ശാസ്ത്രജ്ഞന്മാരെ അറിയാം '' എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി പ്രശസ്തരായ ധാരാളം ശാസ്ത്രജ്ഞൻ കുട്ടികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു

"https://schoolwiki.in/index.php?title=21706_ശാസ്ത്രോത്സവം&oldid=1730692" എന്ന താളിൽനിന്ന് ശേഖരിച്ചത്