ഗവ. വി എച്ച് എസ് എസ് ചുനക്കര/കരിയർ ഗൈ‍ഡൻസ്

00:59, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"നിങ്ങൾ ആകാശത്തെയാണ് ലക്ഷ്യമിടുന്നെങ്കിൽ നക്ഷത്രങ്ങളെ സ്വപനം കാണു"എന്ന് വിദ്യാർത്ഥി മനസ്സുകളിൽ ആഴത്തിൽ ഉറപ്പിച്ച് വ്യക്തിയുടെ വ്യക്തിത്വത്തിനും വളർച്ചയ്ക്കും സംതൃപ്തി നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മേഖലയാണ് 'കരിയർ ഗൈഡൻസ് ' ജീവിതത്തെ അർത്ഥവത്താക്കുന്ന അഭിലാഷത്തിന്റെ കൃത്യമായ പൂർത്തീകരണം ഉണ്ടാക്കിയെടുക്കാൻ വിദ്യാത്ഥികൾക്ക് വഴികാട്ടി ആകുക.ഓരോ വിദ്യാർത്ഥിയും അവരവരുടെ അഭിരുചിക്കും കഴിവിനും അനുസരിച്ച് എത്താൻ പറ്റുന്നത്ര ഉയരത്തിലുള്ള ലക്ഷ്യത്തിൽ എത്താൻ പ്രാപ്‌തരാക്കുക.ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർഗൈഡൻസ് &അഡോളസെന്റ് സെൽ ശക്‌തമായ പിന്തുണ നൽകി കരിയർ ഗൈഡുകളുടെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് കരിയർമേഖലയെ കുറിച്ച് അവബോധനം നൽകിവരുന്നു.വിവിധ തൊഴിൽ സാധ്യതകൾ പഠനകേന്ദ്രങ്ങൾ ,എൻട്രൻസ് പരീക്ഷകൾ  ഇവയെകുറിച്ചൊക്കെ വിദ്യാർത്ഥികളിൽ അറിവുണ്ടാക്കുക എന്ന നിലയിൽ നിരന്തരം ഒരു സ്പര്യപോലെ തുടർന്ന്  പോകുന്ന ഒരു പ്രക്രിയയാണ് കരിയർ ഗൈഡൻസ്.