എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗ്രന്ഥശാല
ലൈബ്രറി അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു . വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. ഇത്തരമൊരു വിവര സാങ്കേതിക കുതിച്ചു പാച്ചിലിലും SOHSS ലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ തീർത്തൊരു ഗ്രന്ഥാലയം ഉണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ---- നമ്മുടെ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യം, ശാസ്ത്രം , പരിസ്ഥിതി വിദ്യാഭ്യാസം , കാർഷികം ആരോഗ്യം, തുടങ്ങി വ്യത്യസ്ത മേഖലകളിലും മലയാളം, ഇംഗ്ലീഷ് , അറബി എന്നീ ഭാഷകളിലുമുള്ള പുസ്തകങ്ങൾ നിറഞ്ഞതാണ് ഹയർ സെക്കണ്ടറി വിഭാഗം ലൈബ്രറി