എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ
എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ | |
---|---|
വിലാസം | |
നീണ്ടൂര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | 31035 |
ചരിത്രം
1917- ല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക സമിതികളുടെ സഹായത്തോടെ ഒരു എലിമെന്ററി സ്കൂള്‍ ആയാണ് എസ്.കെ.വി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി മതഭേദമെന്യെ നീണ്ടൂര്‍ നിവാസികളുടെ സഹകരണം കൊണ്ടാണ് സ്കൂള്‍ നില നിന്നു പോന്നത്. സ്കൂള്‍ നടത്തിക്കൊണ്ടുപോകുന്ന പ്രാദേശിക സമിതികള്‍ സ്കൂളുകള്‍ നിരുപാധികം വിട്ടുകൊടുക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന, അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യരുടെ വിളംബരമനുസരിച്ച് സ്കൂള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ അന്നത്തെ മാനേജുമെന്റ് തീരുമാനിച്ചു. അതനുസരിച്ച് 1947ല്‍ സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തു..നീണ്ടൂരിന്റെയും സമീപപ്രദേശങ്ങളിലെയും വിദ്യാര്‍ഥികളുടെ ഏക ആശ്രയമായിരുന്ന ഈ സ്കൂള്‍ 1950 ല്‍ അപ്പര്‍ പ്രൈൈമറി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. അന്നു മുതല്‍1979 വരെ ഈ സ്കൂള്‍ എസ്.കെ.വി.ഗവ.അപ്ഫര്‍പ്രൈമറി സ്കൂള്‍ എന്ന പേരില്‍ല്‍ അറിയപ്പെട്ടു. 1978-79 കാലഘട്ടങ്ങളില്‍, സ്ഥലവും സൗകര്യങ്ങളുമുള്ള യു. പി. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനമനുസരിച്ച് നാട്ടുകാര്‍ സംഘടിക്കുകയും വികസന സമിതി രൂപീകരിച്ച് ഹൈസ്കൂളായി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അങ്ങനെ 1979 ല്‍ നീണ്ടൂര്‍ എസ്.കെ.വി.ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1982 മാര്‍ച്ചില്‍ ആദ്യത്തെ ബാച്ച് എസ്.എസ്. എല്‍.സി. പരീക്ഷ എഴുതി. ആദ്യ ബാച്ച് മുതല്‍ എസ്.എസ്. എല്‍.സി. പരീക്ഷകളില്‍ നല്ല വിജയശതമാനം നില നിര്‍ത്തിക്കൊണ്ടുപോകാന്‍ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. 1982ല്‍ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നടന്നു.പ്ലാറ്റിനം ജൂബിലി സ്മാരകമായി ശ്രീ.കെ, എം. മാണി എം.എല്‍.എയുടെ സഹായത്തോടെ ഒരു സ്റ്റേജ് നിര്‍മ്മിക്കുകയും ചെയ്തു. 2007-2008 വര്‍ഷത്തില്‍ സ്കൂളിന്റെ നവതി ആഘോഷങ്ങള്‍ ഗംഭീരമായി കൊണ്ടാടി. നവതി ആഘോഷങ്ങളുടെ സ്മരണയ്ക്കായി സ്കൂളിന്റെ പ്രവേശനകവാടം ഭംഗിയായി നിര്‍മ്മിക്കുവാന്‍ കഴിഞ്ഞു. 1999ല്‍ എസ്.കെ.വി.ഗവ. ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും 2൦൦൦ ല്‍ ഹയര്‍സെക്കണ്ടറിയായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
- ആവശ്യത്തിന് ക്ലാസ്സ് മുറികള്‍
- ആധുനിക സംവിധാനത്തോടു കൂടിയ ലൈബ്രറി
- സുസജ്ജമായ സയന്‍സ് ലാബ്
- വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ്
- 2 സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍
- യു. പി.ക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബ്
- എല്‍. കെ. ജി., യു.കെ.ജി ക്ലാസ്സുകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ്
- മാത്ത്സ് ക്ലബ്
- സോഷ്യല്‍ സയന്‍സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹെല്‍ത്ത്ക്ലബ്
- പരിസ്ഥിതി ക്ലബ്
- എന്‍.എസ്.എസ്.
- റെഡ്ക്രോസ്
മാനേജ്മെന്റ്
എന്‍. എസ്സ്.എസ്സ്.മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1947 ല്‍ ഗവണ്‍മെന്റിന് വിട്ടു കൊടുത്തു
മുന്‍ സാരഥികള്‍
===സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ === ഇ. ജെ. കുര്യന്‍, പി. കെ. ലക്ഷ്മണന്‍പിള്ള, ടി. ഡി ശാന്തി, ജി. വിലാസിനിയമ്മ, മോളി ജേക്കബ്, എന്‍. ഹേമകുമാരി, പി. ജെ. റോസമ്മ, ഗ്രേസി, ബ്രിജിത്ത് , കെ. എന്‍. പൊന്നമ്മ, ഗിരിജാകുമാരിയമ്മ, പി. കെ. അമ്മിണി, ആര്‍. പ്രദീപ്, മരിയാ മാത്യു, കെ.വി.ചിന്നമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
എം.പി.സുകുമാരന്‍ നായര്‍ -സിനിമാ സംവിധായകന്‍
വഴികാട്ടി
{{#multimaps: 9.679642,76.509589||width=800px|zoom=16}}