സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു. വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി, പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.

ഹൈടെക് ക്ലാസ്സ് മുറികൾ

 
 

ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് രീതിയിൽ പ്രവർത്തിച്ചു വരുന്നു. എൽ പി, യു പി വിഭാഗങ്ങൾ ഹൈടെക് രീതിയിലേയ്ക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഒരേസമയം ഇരുപത് വിദ്യാർത്ഥികൾക്ക് ഒരേസമയം പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സജ്ജമാണ്.

ജൈവവൈവിദ്ധ്യ ഉദ്യാനം

ചക്കുപള്ളം ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂൾ അങ്കണത്തിൽ ജൈവവൈവിദ്ധ്യ ഉദ്യാനം നിർമ്മിച്ചിട്ടുണ്ട്. ജൈവ വൈവിദ്ധ്യം അന്യമാകുന്ന ഈ കാലഘട്ടത്തിൽ സ്വാഭാവിക പരിസ്ഥിതിയുടെ ശരിപ്പകർപ്പായി ഈ ഉദ്യാനം നിലകൊള്ളുന്നു.

ശാസ്ത്ര പാർക്ക്

തിരികെ പോവുക......