എ യു പി എസ് മനിശ്ശേരി/ ചരിത്രം/ ഇവിടെ ക്ലിക്ക് ചെയ്യുക
ദൃശ്യരൂപം
മുളങ്കാടിന്റെ ഈണവും ഭക്തിക്കാവും തേക്കുപാട്ടിലലിയുന്ന തൃസന്ധ്യകളും നിളയുടെ കളകളാരവവും മനകളുടെ മഹാ വിസ്മയങ്ങളും ഊടും പാവുമായ ഗ്രാമത്തിന്റെ വികാസത്തിന്റെ പ്രതിഫലനം കൂടിയാണ് മനിശ്ശീരി. കാലത്തിന്റെ ചൂടും ചൂരും അവയ്ക്ക് കരുത്തേകാൻ അക്ഷരലക്ഷ്മി കുടികൊള്ളുന്ന മനിശ്ശീരി എ യു പി സ്കൂൾ . അറിവിന്റെ വിശാലമായ കവാടം തുറന്ന് പുതിയ വഴികൾ തേടി പുത്തൻ അനുഭവങ്ങൾ പങ്കുവെച്ചു മുന്നേറുമ്പോൾ വിദ്യാലയ ചരിത്രം രേഖപ്പെടുത്തി പുതു തലമുറയ്ക്ക് കൈ മാറുകയാണ് . ചരിത്രം എന്നത് ചതുരവടിവുകളിൽ രചിക്കപ്പെടുന്ന അവസാന വാക്കല്ല. അത് പ്രസ്തുത കാലഘട്ടത്തിൽ ജീവിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവ സാക്ഷ്യങ്ങളാണ് .