ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

ചുമതല - ലാലു സാർ

വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് . പതിനായിരത്തിലധികം പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഉണ്ട് ( എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉള്ളതിനാൽ സ്കൂളിൽ 5500 പുസ്തകങ്ങൾ ലഭ്യമാണ്) പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് . UP ,HS വിഭാഗങ്ങൾക്കായി പ്രത്യേക സമയം ക്രമീകരിച്ചു് പുസ്തക വിതരണം നടത്തുന്നത് കൊണ്ട് എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് . കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് .വായിച്ച പുസ്തങ്ങകുളുടെ വായനകുറുപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് . കൊറോണ കാലത്ത് സഞ്ചരിക്കുന്ന പുസ്തക മുറി എന്ന പേരിൽ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ സ്കൂൾ ബസിൽ  വീട്ടിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കളും വായനയിൽ പങ്കാളികളായി.

കൂട്ടമാഗസിൻ പ്രകാശനം ഈ ക്ലബിന്റെ മികവാർന്ന ഒരു പ്രവർത്തനമായിരുന്നു. സ്കൂളിലെ എല്ലാകുട്ടികളും പ്രസാദകരാകുന്ന കാഴ്ച അവിസ്മരണീയമാണ്.