ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമ്പലൂർ പഞ്ചായത്തിലെ 14-ആം വാർഡിൽ സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിജ്ഞാനദായകമായി പരിലസിക്കുന്നു.
കൊച്ചിരാജാക്കന്മാരുടെ കാലത്തു കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട് ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ (1100 ഇടവം) പ്ലാപ്പിള്ളി ദേശത്ത് ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.
കാലക്രമേണ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന രാമൻ മേനോന്റെ ശ്രമഫലമായി പ്രസ്തുത വിദ്യാലയം കൊച്ചി സർക്കാർ ഏറ്റെടുത്തു .അന്ന് മുതൽ മലയാളം സ്കൂൾ കീച്ചേരി എന്ന പേരിൽ പ്രവർത്തനം തുടർന്നു .പിന്നീട് കൊച്ചി സർക്കാരിന്റെ അധീനതയിൽ ആയ വിദ്യാലയം 1951 സെപ്റ്റംബറിന് ശേഷം ജി പി എസ് കീച്ചേരി എന്നറിയപ്പെട്ടു.പിന്നീട് ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ രീതി സ്വീകരിച്ച സ്കൂൾ 1958 മെയ് മാസത്തോടെ ജൂനിയർ ബേസിക് സ്കൂൾ കീച്ചേരി എന്നറിയപ്പെട്ടു.വള്ളികുന്നത് നാരായണ മേനോൻ,രാമൻ മേനോൻ ,എൻ ഭാസ്കര കുറിപ്പ്(എ ഇ ഓ) ,എൻ . കെ ചാക്കോ മാസ്റ്റർ തുടങ്ങിയവർ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ചവരാണ്.ഇവരുടെ എല്ലാം നിരന്തര ശ്രമഫലമായി 1980 ൽ ഈ സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി
സ്കൂൾ മാനേജർ എം ശങ്കുണ്ണി മേനോനും ആദ്യത്തെ ഹെഡ് മാസ്റ്റർ വി കെ നാരായണ മേനോനും ആയിരുന്നു.
വിവിധ ഘട്ടങ്ങളിലായാണ് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയത്.പാഠ്യപഠ്യേതര വിഷയങ്ങളിലെല്ലാം സ്കൂൾ മുൻ നിരയിൽ തന്നെ നിൽക്കുന്നു .നാടിന്റെ തിളക്കുറിയായ നമ്മുടെ വിദ്യാലയം ഉത്തരോത്തരം അഭിവൃദ്ധിപെടട്ടെ