ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം





വിദ്യാലയ സമുച്ചയം

പശ്ചിമ  കൊച്ചിയിൽ തിലകക്കുറിയായി ശോഭിച്ചു നിൽക്കുന്ന ഈ വിദ്യാലയം 'സമൂഹ സൗഹൃദ വിദ്യാലയം' എന്നറിയപ്പെടുന്നു. ഇതൊരു വിദ്യാലയ സമുച്ചയം ആണ്. ഔവർ  ലേഡീസ് ഗേൾസ്  സ്കൂൾസ് . ഔവർ ലേഡീസ് എൽ പി സ്കൂൾ , ഹൈ സ്കൂൾ, എയ്ഡഡ്  ഹയർ സെക്കന്ററി സ്കൂൾ , അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , ടീച്ചേഴ്‌സ്‌ ട്രെയിനിങ് സെന്റർ, നേഴ്‌സറിസ്കൂൾ  ഇവ ഉൾപെടുന്നതാണ് ഈ  വിദ്യാലയ സമുച്ചയം. 

ചുറ്റുമതിൽ

 
വിദ്യാലയത്തിന്റെ ചുറ്റുമതിൽ

വിദ്യാലയത്തിന് ചുറ്റും കോൺക്രീറ്റിൽ നിർമ്മിതമായ കെട്ടുറപ്പുള്ള ഉയരം കൂടിയ ചുറ്റുമതിൽ ഉണ്ട്. പ്രധാന കവാടത്തിൽ കൂടിയാണ് കുട്ടികൾ സ്കൂൾ അങ്കണത്തിലേക്കു പ്രേവേശിക്കുന്നത്.





പാർക്കിംഗ് സൗകര്യം

 
പാർക്കിങ് ഏരിയ
 

സ്കൂൾ ബസ്സുകൾ  പാർക്ക് ചെയ്യുന്നതിന് പ്രേത്യേകം ഷെഡ് ഉണ്ട്. കുട്ടികളുടെ സൈക്കിളുകൾ പാർക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും  വിശാലമായസ്ഥലം  ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സ്കൂൾ കോമ്പൗണ്ടിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്



കളിസ്ഥലം

 






വോളിബാൾ കോർട്ട്


പൂന്തോട്ടം

സ്കൂൾ മുറ്റത്തും ഓരോ കെട്ടിടത്തോട് ചേർന്നും പൂന്തോട്ടങ്ങൾ ഉണ്ട് .

ജൈവ വൈവിധ്യ പാർക്ക്

സ്കൂൾ അങ്കണത്തിൽ ഒരു അരികിലായി  ജൈവ വൈവിദ്യ പാർക്കുണ്ട് . ഇതിൽ ഔഷധ സസ്യങ്ങളുടെയും   ജന്മനാലുകളെ പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങളുടെ  ഒരു ശേഖരവും  ഉണ്ട്  . തേനീച്ച കൂടും,കിളിക്കൂടും കുളവും ബട്ടർഫ്‌ളൈ പാർക്കും ഇതിൽ ഉൾപ്പെടുന്നു . കുട്ടികളും സയൻസ് അധ്യാപകരും   ആണ് ഇത് പരിപാലിച്ചു പോരുന്നത്   


സ്കൂൾ ബസ്

 
സ്കൂൾ ബസ്സുകൾ 



എറണാകുളം സിറ്റിക്കുള്ളിൽ വളരെ അധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും കുട്ടികളുടെ  സുരക്ഷിതമായ യാത്രയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തായി രണ്ട് സ്കൂൾ ബസ് ഉണ്ട്.ബസ് സൗകര്യക്കുറവുള്ള തീര തീര പ്രദേശത്തുള്ള കുട്ടികൾ സ്കൂൾ ബസ്സിനെയാണ് ആശ്രയിക്കുന്നത് .   



ട്രസ്സ്‌ വർക്ക് ചെയ്ത അസംബ്ലിഏരിയ

 
 

മഴയും വെയിലും കൊള്ളാതെ അസ്സംബ്ലിയും മറ്റു പരിപാടികളും നടത്തുന്നതിന്  ട്രീസ്സ വർക്ക് ചെയ്ത മനോഹരമായ ഒരു അസംബ്ലി  എരീയ  ഉണ്ട് . ഇവിടെ ധാരാളം വെളിച്ചവും ശുദ്ധ  വായുവും കടക്കുവാൻ സൗകര്യം ഉണ്ട്. സൗണ്ട് സിസ്റ്റവും ഉണ്ട്



ക്ലാസ് മുറികൾ


സ്മാർട്ട് ക്ലാസ്സ്‌ മുറികൾ


പ്രഥമ ശുശ്രൂഷാസംവിധാനം


ലൈബ്രറി


ലാബ്


കംപ്യൂട്ടർ ലാബ്

ഹൈ സ്കൂൾ , യു പി വിഭാഗം കുട്ടികൾക്കായി പ്രേത്യേകം കംപ്യൂട്ടർ ലാബുകൾ ഉണ്ട് . രണ്ടു കമ്പ്യൂട്ടർ ലാബുകളാണ് നിലവിൽ ഉള്ളത് . കമ്പ്യൂട്ടർ ലാബുകളിൽ ഡെസ്ക് ടോപ് കംപ്യൂട്ടറുകളും , ലാപ്ടോപ്പ് കംപ്യൂട്ടറുകളും ഉണ്ട്. ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്ക് ഇരിക്കുവാൻ കഴിയുന്ന വിധത്തിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത് .ബ്രോഡ് ബാൻഡ് നെറ്റ്  കണക്ഷനും വൈഫൈ നെറ്റ്  കണക്ഷനും ഉണ്ട് . ലോക്കൽ ഏരിയ നെറ്റ്‌വർക്ക് കൊണക്ഷൻ ലാബിൽ  ഒരുക്കിയിട്ടുണ്ട് . ലാബുകളിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട് . യൂ പി എസും , ജനറേറ്റർ സൗകര്യങ്ങളും ലാബിൽ സജ്ജമാക്കിയിട്ടുണ്ട് .

സയൻസ് ലാബ്


ശുചിമുറികൾ


സ്ത്രീ സൗഹൃദ ശുചിമുറികൾ

ഇൻസിനേറ്റർ വെൻഡിങ് മെഷീൻ ഉണ്ട് .

കുടിവെള്ളം

പൈപ്പുകൾ

കൗൺസിലിങ് മുറി

കോപ്പറേറ്റീവ് സൊസൈറ്റി

സ്റ്റേഷനറി സ്റ്റോർ


സിസി ടിവി

കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും , പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി നാലു സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിൽ റൂമിൽ മേലധികാരികൾ കാണത്തക്ക വിധത്തിലാണ് കമ്പ്യൂട്ടർ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത്

സൗണ്ട് സിസ്റ്റം

എല്ലാ ക്ലാസ് മുറികളിലും സെപ്പറേറ്റ് സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ചിട്ടുണ്ട് . അതിനാൽ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുവാൻ സാധിക്കുന്നു . അസംബ്ലി നടത്തുന്ന ട്രേസ് വർക്ക് ചെയ്തിട്ടുള്ള ഭാഗത്ത് സൗണ്ട് സിസ്റ്റം ഉണ്ട് .സ്കൂൾ ഓഡിറ്റോറിയത്തിൽ മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്ക് വേണ്ടി മാത്ര മൈക്കുകളും ഉണ്ട് കൂടാതെ സൗണ്ട് സിസ്റ്റവും ഉണ്ട് .ജനറേറ്ററും ഉണ്ട് .