ലിറ്റിൽകൈറ്റ്സ്19-20 പ്രവ൪ത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (' ==ലിററിൽകൈററ്സ് - 2019-20 യൂണിററ്തലപരിശീലനം== ലിററി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിററിൽകൈററ്സ് - 2019-20 യൂണിററ്തലപരിശീലനം

ലിററില്കൈററ്സ് 2019-20 ഉദ്ഘാടനക൪മമവും യൂണിററ്തലപരിശീലനവും സബ്ജില്ലാ ഐ ടി കോ൪ഡിനേററ൪ ശ്ര‍ീമതി ജലജടീച്ചറുടെ നേത്റ‍ുത്വത്തിൽ നടന്നു. ജൂൺ, ജൂലൈ, ആഗസ്ററു മാസങ്ങളിലായി ആനിമേഷ൯,പ്ര‍ോഗ്ര‍ാമിങ് എന്നിവ പ൦ിപ്പിച്ചു. അതിനായി ടുപ്പിട്യ‍ൂബ്, ജിമ്പ്, ഇങ്ക്സ്കേപ്പ്, സ്ക്ര‍ാച്ച് എന്നീ സോഫ്ററുറ്വെയറുകൾ പരിചയപ്പെടുത്തി. 8,11 - ക്ളാസ്സിലെ ലീഡേഴ്സിനായുള്ള ഹൈടെക് റൂം പരിപാലനം എങ്ങനെ?കൈററ്മിസ്ട്ര‍സ്സ് കൈകാര്യ‍ം ചെയ്തു.മലയാളം കമ്പ്യ‍ൂട്ടിങ് സെപ്ററംബ൪ മാസത്തിൽ തുടങ്ങി. കീബോ൪ഡ് പരിശീലനം കുട്ടികൾ കൈവശമാക്കി. സ്റ്റൈൽസ് ഫോ൪മാററിങ്, ഹെഡ൪, ഫൂട്ട൪, ഫുഡ്നോട്ട്, ഇ൯ഡെക്സ്, ടേബിൾ ഓഫ് കൺഡ൯സ് എന്നിവ കുട്ടികൾ പഠിച്ചു. കുട്ടികളുടെ ഡിജിറ്റൽ മാഗസി൯ പ്രസിദ്ധീകരിച്ചു.2018-19,2019-20ലും ഡിജിററൽ മാഗസീനുകൾ തയ്യാറാക്കി.

ഡിജിറ്റൽ മാഗസിൻ 2019സൂര്യതേജസ്സ്/home/kite/Desktop/സൂര്യതേജസ്സ് 1.pdf


എട്ടാം ക്ലാസിലെകുട്ടികൾക്കായുള്ള യൂണിറ്റ്തലപരിശീലനം

2019 20 അധ്യ‍യനവ൪ഷത്തിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ക്ലാസ്സുകൾ സെപ്ററംബ൪ 28ന് ആരംഭിച്ചു. ടുപ്പിട്യ‍ൂബ്ഡെസ്ക്ക് സോഫ്ററുവെയ൪ പരിചയപ്പെടുത്തി ക്കൊണ്ടുള്ള അനിമേഷനാണ് ആദ്യത്തെ ക്ലാസ്സിൽ പഠിപ്പിച്ചത്. ആനിമേഷ൯ എങ്ങനെ തയ്യാറാക്കാം,സ്റ്റോറിബോ൪ഡ് തയ്യാറാക്കുന്നതെങ്ങനെ, ക്യാ൯വാസുകൾ, എഫ് പീ എസ് തുടങ്ങിയവയും ട്വീ൯ എന്ന സങ്കേതം ഉപയോഗിച്ച് ഏറോപ്ലയിനിനെ ചലിപ്പിക്കുന്ന വിധവും കുട്ടികൾക്ക് പരിചയപ്പെടുത്തി.

ഓണത്തിന് ഡിജിററൽ പൂക്കളം

ഓണാഘോഷവുമായി ബന്ധപ്പെട്ട ഡിജിററൽ പൂക്കള മത്സരം കമ്പ‍്യൂട്ട൪ ലാബിൽ വച്ചു നടന്നു ലിറ്റിൽ കൈറ്റ്സിലും ഐ.ടി ക്ലബ്ബിലും അംഗങ്ങളായ ധാരാളം കുട്ടികൾ മത്സരത്തിൽ ങ്കുകൊണ്ടു. 9 A യിലെ അശ്വ‍ി൯ ഒന്നാം സ്ഥാനത്തിന്അ൪ഹനായി

2019-20 ലിററിൽകൈററ്സ് പ്രവ൪ത്തനങ്ങൾ