എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആചാര്യ വിചാരം
അധ്യാപകർ തലമുറകളുടെ ശില്പിയാണ്. ശിലയിൽനിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കാൻ ഓരോ അധ്യാപകർക്കും കഴിയുന്നു. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. കുട്ടികൾക്ക് താൽപര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സു കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തുന്നു. അതിന് അധ്യാപകർ കുട്ടികളെ സ്‌നേഹിക്കുന്നു. മാർഗ്ഗദർശനം നടത്തുന്നു, ദിശാബോധം പകരുന്നു. സൗഹൃദപൂർണമായ ആശയവിനിമയം നടത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും, അഭിനന്ദിക്കാനും സമയം കണ്ടെത്തുന്നു. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും അദ്ധ്യാപകർക്ക് കഴിയുന്നു. ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയുന്നു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട്പാഠപുസ്തക പഠനത്തിന പ്പുറമായി കുട്ടികളുടെ ജീവിത വീക്ഷണത്തെയും, മൂല്യത്തിൽ അധിഷ്ഠിതമായ പ്രവർത്തികളെയും ബോധവൽക്കരിക്കുക എന്ന പദ്ധതിയിൽ അധ്യാപകർ എല്ലാവരും പങ്കു ചേർന്നു. ക്ലാസിൽ കൊടുക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം ഓരോ മൂല്യങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വീഡിയോ ക്ലിപ്പ് വഴിയും, തങ്ങളുടെ തന്നെ ജീവിതാനുഭവങ്ങൾ വഴിയും കുട്ടികളെ ബോധവൽക്കരിക്കുവാൻ സമയം കണ്ടെത്തിയിരുന്നു.
കൗൺസിലിംഗ് കോഴ്സ്
കോവിഡ് കാല വിദ്യാഭ്യാസ പരിശീലന ത്തോടൊപ്പം സ്കൂളിലെ എല്ലാ അധ്യാപകർക്കുംകൗൺസിലിംഗ് കോഴ്സ് നൽകി. ആറു മാസത്തോളം നീണ്ടു നിന്നിരുന്ന ഓൺലൈൻ ക്ലാസ് ആയിരുന്നു. ഈ കോഴ്സിൽ പങ്കെടുത്ത തിന്റെ വെളിച്ചത്തിൽ തങ്ങളുടെ ക്ലാസിലെ കുട്ടികളുടെ വൈകാരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ട് എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.ഫ്രൊ. സിജി ആൻറണിയാണ്. അദ്ധ്യാപകർക്കായി കോഴ്സ് നൽകിയത്. അതിനായി അധ്യാപകർക്ക് പ്രത്യേകം ബുക്കുകൾ, കുട്ടികളെ കുറിച്ചുള്ള വിവര ശേഖരണം, കൗൺസിൽ ഡയറി.... എന്നിവ ഉണ്ട്.
യോഗ ക്ലാസ്സ്...
കുട്ടികളുടെ മാനസിക ആരോഗ്യം, ശാരീരിക ക്ഷമതഎന്നിവ കണക്കിലെടുത്ത് സ്കൂളിലെസ്പോർട്സ് അധ്യാപകർ കുട്ടികൾക്കായി വിവിധ ക്ലാസുകൾ നടത്തി. ഫിറ്റ്നസ് പ്രോഗ്രാം ഇൻ സ്കൂൾ എന്നാണ് ആ പദ്ധതിയുടെ പേര്. കുട്ടികളും മാതാപിതാക്കളും പങ്കെടുത്തിരുന്നു. ആഴ്ചയിൽ രണ്ട് ക്ലാസ്സുകൾ വീതം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ നടത്തിയിരുന്നു. ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ തനിയെ വർക്കുകൾ ചെയ്ത് വീഡിയോ അധ്യാപകർക്ക് അയച്ചുകൊടുത്തിരുന്നു.. അധ്യാപകർ വിലയിരുത്തുകയും ചെയ്തു. ഏറ്റവും നന്നായി വർക്കൗട്ട് ചെയ്ത ക്ലാസുകാരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
തണൽ
കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ വിവിധതരത്തിൽ വേദനകളും വിഷമതകളും അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി സ്കൂളിൽ മാനേജ്മെൻറിന്റെയും അദ്ധ്യയാപകരുടെ യും നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിയാണ് തണൽ. മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾഎന്നിങ്ങനെയുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
സാന്ത്വനം
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ, ഒത്തൊരുമയോടെ കരങ്ങൾ കോർത്ത് ഓൺലൈനായും-ഓഫ്‌ലൈനായും, ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഫാത്തിമ മാതയ്ക്ക് കഴിയുന്നു. കുഞ്ഞുങ്ങൾക്ക് മാത്രമല്ല കുുടുംബങ്ങൾക്കും ഫാത്തിമ മാത കൊത്താങ്ങാകുന്നു. ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.
അധ്യാപകർക്കായുള്ള വെബിനാറുകൾ
ഓൺലൈൻ വിദ്യാഭ്യാസത്തിൽ ചില അപ്ഡേഷനുകൾ വരുമ്പോൾ അദ്ധ്യാപകർക്കുണ്ടാകുന്ന സംശയങ്ങളും, കുട്ടികളുടെ ഓൺലൈൻ പഠന സമ്പ്രദായത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും തിരിച്ചറിവുകൾ ലഭിക്കുന്നതിനായി വെബിനാർ നടത്തിവരുന്നു. കാലത്തിനൊപ്പം ചുവടുവെച്ച് മാറ്റങ്ങൾക്ക് കാവലാളാകേണ്ട അധ്യാപകർക്ക് നൂതന ടെക്നേളജികളെക്കുറിച്ച് മനസ്സിലാക്കുവാൻ വെബിനാറുകൾ ഏറെ സഹായകരമാണ്.
ന്യൂജനറേഷൻ അധ്യാപക ടെക്നോളജികൾ
ഡിജിറ്റൽ യുഗത്തിൽ അധ്യാപകർ ഉപയോഗിക്കേണ്ടതും, വിദ്യാഭ്യാസത്തിന്റെ മാറ്റങ്ങളെക്കുറിച്ച് തിരിച്ചറിവും ഉണ്ടാകേണ്ടതും അനിവാര്യമാകുന്ന ഈ കാലഘട്ടത്തിൽ വിവിധ പഠനസാമഗ്രികളും പഠനതന്ത്രങ്ങളും ഓൺലൈനായി കുട്ടികളിൽ എത്തിക്കേണ്ടതിന്റെ ബോധവൽക്കരണം എല്ലാ അധ്യാപകരിലും നടത്തിയിരുന്നു. അധ്യാപകർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് പലതരം ടാർജറ്റുകൾ നൽകുകയും നിശ്ചയിച്ച സമയത്തിനകം അധ്യാപകർ അവ പൂർത്തിയാക്കി ഓൺലൈനായി അയക്കുകയും ചെയ്യുന്നു.
അറിയാം ഡിജിറ്റൽ സുരക്ഷാക്രമീകരണങ്ങൾ - ശ്രീ. ഋഷിരാജ് സിംഗ് സാറിനൊപ്പം
വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിൽ ഉൾപ്പെടുന്ന ചില ചതികളെകുറിച്ചും, പഠനത്തോടൊപ്പം കുട്ടികൾക്ക് നൽകേണ്ട വ്യക്തി സുരക്ഷാ സമ്പ്രദായങ്ങളെ കുറിച്ചും അധ്യാപകർക്കായി വെബിനാർ വഴി ശ്രീ. ഋഷിരാജ് സിംഗ് സാർ പറഞ്ഞു തന്നു. സൈബർ സെൽ ചുമതലകൾ, സൈബർ സെല്ലിന്റെ പ്രവർത്തനങ്ങൾ, എന്നിവയെല്ലാം വിശദീകരിച്ചു തന്നു. ചർച്ചയിലൂടെ ആണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്. ഓൺലൈൻ സുരക്ഷാ ക്രമീകരണങ്ങളു മായി ബന്ധപ്പെട്ട വെബ് സൈറ്റുകൾ അദ്ദേഹം പരിചയപ്പെടുത്തി നൽകി.
ലൈഫ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം
ഈ വർഷത്തെ ലൈഫ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം അധ്യാപകർക്കായി നടത്തിയത് ഡോ. ജോൺ പോൾ ആയിരുന്നു. ഓരോ അധ്യാപകനും ഒരു രാഷ്ട്രത്തെ യാണ് സൃഷ്ടിക്കുന്നത്. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി തുടങ്ങുന്നത് അധ്യാപകരിൽ നിന്നാണ്. ചിന്തയിലും പ്രവർത്തിയിലും അധ്യാപകർ നടത്തേണ്ട മാറ്റങ്ങളും, ആർജിച്ച് എടുക്കേണ്ട ശീലങ്ങളും ഈ ക്ലാസ്സ് വഴി അധ്യാപകർക്ക് നേടിയെടുക്കാൻ സാധിച്ചു. പ്രകൃതിയിലേക്ക് ഇറങ്ങിയും ശിശുകേന്ദ്രീകൃതമായും പ്രവർത്തനത്തിൽ അധിഷ്ഠിതമായും സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും കുട്ടികളുടെ വ്യക്തി ജീവിതത്തെയും പഠന ജീവിതത്തെയും ഏതെല്ലാം രീതിയിൽ മുന്നോട്ട് നയിക്കണം എന്നുള്ള പരിശീലനം നൽകുവാൻ ഈ ക്ലാസ്സ് വഴി അദ്ദേഹത്തിന് സാധിച്ചു. നേതൃത്വഗുണം, റോൾ മോഡൽ, ഗൈഡ് എന്നിങ്ങനെയുള്ള പേരുകളിലൂടെ അധ്യാപകരുടെ ചുമതലകൾ അദ്ദേഹം വിവരിച്ചു തന്നു.
ഒരു കുടക്കീഴിൽ
സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നതിന് രക്ഷകർത്താക്കളുടെ സജീവ പങ്കാളിത്തം അത്യാവശ്യമാണ്. സ്കൂളിന്റെ ആരംഭഘട്ടം മുതൽ അവസാന ഘട്ടം വരെ രക്ഷിതാക്കൾ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചെങ്കിൽ മാത്രമേ സ്കൂളിന്റെ അന്തരീക്ഷം ജീവനുള്ളതായി തീരുകയുള്ളൂ. ഈ വർഷം ഓൺലൈനായും ഓഫ്‌ലൈനായും പിടിഎ കൂടിയ ചരിത്രമാണ് ഫാത്തിമ മാതയ്ക്ക് ഉള്ളത്.
ഗണിത മധുരം
ചെറിയ ക്ലാസ്സുകൾ മുതൽ ഗണിതശാസ്ത്ര താല്പര്യം നിലനിർത്തുന്നതിനായും, കുട്ടികൾക്ക് കണക്കിനോടുള്ള ഭയം അകറ്റുന്നതിനായും ഗണിതം മധുരം, ഗണിത ക്ലബ്ബ് എന്നീ പദ്ധതികളിൽ ഉൾപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ട് തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള കഴിവ് കുട്ടികളിൽ ആർജ്ജിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. അധ്യാപകർ ഓൺലൈൻ ആയിട്ട് ഗണിത പസിലുകൾ ഗണിത ക്വിസ്, ഗണിത മാജിക്കുകൾ എന്നിവ നൽകിയിരുന്നു. കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വിവിധ വീഡിയോസ്, ഫോട്ടോസ് എന്നിവ ശേഖരിക്കുകയും ചെയ്തു. ഗണിതശാസ്ത്രത്തിൽ അഭിനിവേശമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും കുട്ടി ശാസ്ത്രജ്ഞന്മാരെ ഒരുക്കുന്നതിനും ഈ പ്രവർത്തനങ്ങൾ സഹായകമായി.
💾 E.. Certificate 📩💪
=≠==============
ഓൺലൈനായി കുട്ടികൾ നടത്തിയ വിവിധ ദിനാചരണങ്ങളുടെ യും മത്സരങ്ങളുടെയും റിസൾട്ട് കുട്ടികൾക്ക് മധുരം നുകരുന്ന പോലെ സന്തോഷം നിറഞ്ഞതായിരുന്നു...
ഓൺലൈനായി ചെയ്യുന്ന മത്സരങ്ങൾക്ക് ഓൺലൈനായി തന്നെ റിസൾട്ട് കിട്ടുന്ന അവസ്ഥ....
അത് സർട്ടിഫിക്കറ്റിലൂടെ ആണെങ്കിലൊ.....കൂടുതൽ സന്തോഷകരം.
E...സർട്ടിഫിക്കറ്റ് ഉദ്ഘാടനം H. M നിർവഹിച്ചു...
പിന്നീട് അധ്യാപകർ തങ്ങളുടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനായി മത്സരങ്ങൾ നടത്തി.... റിസൾട്ട് തയ്യാറാക്കി അവർക്കായി 'e' സർട്ടിഫിക്കറ്റ് whatsapp വഴി നൽകുകയും ചെയ്തു.
കുട്ടികളോടൊന്നിച്ചുള്ള കോവിഡ് കാല പ്രതിരോധമാർഗങ്ങൾ
================
📱ഡോക്ടർ ഇൻ ലൈവ് fmghss കൂമ്പൻപാറ
≈≈≈≈≈≈≈«««««««««««««
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നുചേർന്ന്
ഡോക്ടറോട് ചോദിക്കാം എന്നുള്ള ഓൺലൈൻ പ്രോഗ്രാമിൽ പങ്കുചേർന്നു..
🍇കഴിക്കേണ്ട ഭക്ഷണങ്ങൾ, നേടിയെടുക്കേണ്ട ശുചിത്വശീലങ്ങൾ , വിവിധ തരത്തിലുള്ള ആഹാരരീതികൾ, വ്യായാമങ്ങൾ എന്നിവയെല്ലാം ഡോക്ടർ പറഞ്ഞു തന്നു.
🧘🏼♂️🧘🏼♀️ഫിറ്റ്നസ് പ്രോഗ്രാം
=================
സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ ഒന്നിച്ച് ഫിറ്റ്നസ് പ്രോഗ്രാം നടത്തുകയും കുട്ടികൾക്കായി സമയങ്ങൾ ക്രമീകരിച്ച് ഗൂഗിൾ മീറ്റ് വഴി യോഗ,വിവിധ എക്സൈസുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.
🏵️ കോവിഡ്കാല പരിശീലനങ്ങൾ
=============
വർക്ക് എഡ്യൂക്കേഷൻ ടീച്ചർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള ആർട്ട് വർക്കുകൾ ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു...
കൃഷി പരിപാലനം, പച്ചക്കറി തോട്ട നിർമ്മാണം,.... പൂക്കളുടെ നിർമ്മാണം..... കളിപ്പാട്ടങ്ങൾ നിർമ്മാണം എന്നിവയെല്ലാംകുട്ടികൾ ചെയ്തിരുന്നു. ഇവയുടെ എല്ലാം ഫോട്ടോസ്, വീഡിയോസ് അധ്യാപകർ ശേഖരിച്ചു.
🏵️കോവിഡ് സെൽ
=================
പ്രധാന അധ്യാപികയും അധ്യാപകരും അടങ്ങുന്ന കോവിഡ് സെൽ രൂപീകരിച്ചു.. കൊവിഡ് വന്ന കുട്ടികൾക്കായി വിവിധ സഹായങ്ങൾ നൽകുകയും ചെയ്തു.
💪ഭയം വേണ്ട ഞങ്ങളുണ്ട് കൂടെ....
അധ്യാപകർ കോവിഡ് വന്ന കുട്ടികളെ പേർസണൽ ആയിട്ട് കുട്ടികളെ വിളിക്കുകയും, അവർക്ക് നല്ല സന്ദേശങ്ങൾ നൽകുകയും ചെയ്തു.
👍 കൗൺസിലിംഗ്
===============
കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ചില പ്രവർത്തനങ്ങൾ നൽകുന്നതിനോടൊപ്പം അവർക്കായി കൗൺസിലിംഗ് നടത്തുകയും ചെയ്തു.
അതിനായി അധ്യാപകർക്ക് പ്രത്യേകം ട്രെയിനിങ് നൽകുകയും ചെയ്തു.
വിസ്മയങ്ങളുടെ പറുദീസ യൊരുക്കി ശാസ്ത്ര പാർക്ക്
കൗതുകവും ജിജ്ഞാസയുമുണർ'ത്തുന്ന അത്ഭുത പ്രപഞ്ചമായ ശാസ്ത്ര പാർക്ക് പൂമ്പൊടി ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നതു പോലെ ,കുട്ടികളെ ആകർഷിച്ച് ശാസ്ത്ര താൽപ്പര്യമുള്ളവരാക്കുന്നു.
വെറും പാO പുസ്തങ്ങളിൽ മാത്രമൊതുങ്ങാതെ കണ്ടും കേട്ടും അനുഭവിച്ചും ഹൃദിസ്ഥമാക്കുമ്പോഴാണ് ശാസ്ത്ര പ്രതിഭകൾ രൂപപ്പെടുന്നത്. പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുന്ന ശാസ്ത്ര പാർക്ക് വിസ്മയമൊരുക്കുന്ന ഒന്നു തന്നെയാണ് .അറിവിൻ്റെ ആഴങ്ങളിലേക്കും കൗതുകത്തിലേക്കും നയിക്കുന്ന ഔഷധത്തോട്ടം, വൈവിധ്യമാർന്നതും ,വർണ ശമ്പളമായ പൂക്കൾ നിറഞ്ഞ ചെടികളാലും നിർമ്മിതമായിരിക്കുന്ന പൂന്തോട്ടം, കുട്ടികളെ ആകർഷിക്കുന്നതും അറിവ് നൽകുന്നതുമായ ചുമർചിത്രങ്ങൾ, അറിവിൻ്റെ മേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിവിധ മോഡലുകൾ, ഇതെല്ലാം ഉൾപ്പെടുന്ന ശാസ്ത്ര പാർക്ക് കുട്ടികൾക്ക് ഏറെ പ്രചോദനമേകുന്നു
👌👌👌🙏🙏
ഓൺ ലൈൻ പOന സഹായം
താങ്ങായ് തണലായ് നന്മ മരങ്ങൾ
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ കടന്നു വന്നു
**ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 smart phone കുട്ടികൾക്കായി നൽകി.അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ തന്നെ അധ്യാപികയായ ശ്രീമതി. ജെയ്സമ്മ തോമസ് ഒരു കുട്ടിക്ക് TV വാങ്ങി നൽകി
**കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി.
**സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ
ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ് ചെറിയാൻ്റെ നേതൃത്വത്തിൽ 7 Smart Phone വിദ്യാർത്ഥികൾക്ക് നൽകി.
**ദേവികുളം MLA ശ്രീ.അഡ്വ :രാജ സാർ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
**ഫെഡറൽ ബാങ്കിൽ നിന്നും ഡിജിറ്റൽ കൈത്താങ്ങ് എന്ന പേരിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വാങ്ങി നൽകി.
**തങ്ങളുടെ സഹപാഠികൾക്ക് ഓൺലൈൻ പഠന സാഹചര്യമില്ല എന്ന് മനസിലാക്കി വിദ്യാർത്ഥികൾ ഫോൺ വാങ്ങുന്നതിനായി ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ തുക സമാഹരിച്ച് നൽകി
*വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക് വയറിംഗ് ചെയ്ത് കൊടുത്തു.
ശാസ്ത്രരംഗം
ശാസ്ത്ര പ്രതിഭകൾ വിജയത്തേരിലേറി
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ് സാമൂഹികശാസ്ത്ര ഗണിത ,പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ് . കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട് ഇത്തരത്തിൽ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു
കോവിഡിൻ്റെ പശ്ചാത്തലത്തിൽ 2021- 22 വർഷത്തെ ശാസ്ത്രരംഗം സബ് ജില്ലാതല മത്സരങ്ങൾ നവംബർ 18 ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടന്നു .നിരവധി പ്രതിഭകൾ മാറ്റുരച്ച സബ്ജില്ലാതല മത്സരത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികളും നിരവധി മത്സരങ്ങളിൽ വിജയ കിരീടം ചൂടി .ഓൺലൈൻ അവതരണ മത്സരങ്ങളോടൊപ്പം ഓഫ്‌ലൈൻ രചനാ മത്സരങ്ങളും നടന്നു .
യുപി വിഭാഗം മത്സരങ്ങളിൽ പ്രോജക്റ്റ് അവതരണത്തിൽ ക്രിസ്റ്റിൽ നീൽ ( VI)സെക്കൻ്റ് ,വീട്ടിൽ നിന്നൊരു ശാസ്ത്രപരീക്ഷണവതര ണം നവോമി പ്രവീൺ (VII) തേർഡ്, രചന മൽസരങ്ങളിൽ എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് എഴുതി നിരജ്ഞന ദിപു (VI) ഫസ്റ്റ്, പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (VII) ഫസ്റ്റ്, എന്നിവ കരന്ഥമാക്കി
Hട വിഭാഗം മൽസരങ്ങളിൽ പ്രോജക്ട് അവതരണത്തിൽ അന്ന റോസ് വിൽസൺ (IX) സെക്കൻ്റ്, വീട്ടിൽ നിന്നൊരു ശാസത്ര പരീക്ഷണം ഫേബാ ബി റെന്നി (IX) ഫസ്റ്റ്, ഗണിതാശയ വതരണത്തിൽ അനന്യാ മോൾ വി.എസ് (X) ഫസ്റ്റ് അതോടൊപ്പം രചനാ മൽസങ്ങളിൽ ശാസ്ത്ര ലേഖനം ഫാദിയ ഫാത്തിമ എസ് (IX) ,എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് ആഞ്ചല സോജൻ ( IX ) തേർഡ് എന്നിവ കരസ്ഥമാക്കി.
നവംബർ 24 ന് നടന്ന ജില്ലാതല ശാസ്ത്ര രംഗം മൽസരത്തിൽ up വിഭാഗം പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (VII) ഫസ്റ്റ് കരസ്ഥമാക്കി .
ഡിജിറ്റൽ മാഗസിൻ
സർഗാത്മക സൃഷ്ടികൾ
കോവിഡ് 19 അതിജീവനത്തിൻ്റെ കാലമാണ്. കോവിഡ് കാലം വിവരസാങ്കേതിക വിദ്യ രംഗത്തിന് പുതിയൊരു കുതിച്ചു ചാട്ടം കൂടിയായിരുന്നു. ഓൺലൈൻ പ0നം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചു വെങ്കിലും ആകർഷണീയവും രസകരവുമായ പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്.അതോടൊപ്പം കുട്ടികളിൽ അന്തർലീന മായിക്കിടക്കുന്ന സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും പൂമൊട്ടുകൾ , up വിഭാഗത്തിൽ നിന്നും ഇതളുകൾ ,Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയുo ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.