വി എൽ പി സ്കൂൾ-പടിഞ്ഞാറത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പടിഞ്ഞാറത്തറ ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറത്തറയുടെ ഭൂവിസ്ത്യതി 55.18 ചതുരശ്ര കിലോമീറ്ററും ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററിന് 388 എന്ന തോതിലുമാണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പശ്ചിമഘട്ടമല നിരകളും കിഴക്ക് ഭാഗം കുറുമ്പാലക്കോട്ട എന്ന ഇടത്തരം ഉയരമുള്ള ഒറ്റപ്പെട്ട മലയും സ്ഥിതി ചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ആയ ബാണാസുര സാഗർ അണക്കെട്ട് ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 2001 ലെ സെൻസസ് പ്രകാരം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 21398 ഉം സാക്ഷരത 82.72% ഉം ആണ്‌.