ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/പാചകപ്പുര

13:05, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Diseelasulthana (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാചകപ്പുര

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ വളരെ മികച്ച പ്രവർത്തനമാണ് നമ്മുടെ സ്‌കൂൾ കാഴ്ചവയ്ക്കുന്നത്. പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നു. കുട്ടികൾക്ക് മുട്ട , പാൽ എന്നിവയും നൽകുന്നുണ്ട്. പച്ചക്കറി തോട്ടത്തിലെ പച്ചക്കറികളും പ്രയോജനപ്പെടുത്തുന്നു. പാചകം ചെയ്യുന്നതിനായി മൂന്നുപേർ പ്രവർത്തിച്ചുവരുന്നു. ഗ്യാസ് അടുപ്പുകൾ , ബയോഗ്യാസ് അടുപ്പുകൾ , വിറക് അടുപ്പുകൾ എന്നിവ പാചകം സുഗമമാക്കുന്നു. പാചകം ചെയ്യുന്നവർ കൃത്യമായി ശുചിത്വശീലങ്ങൾ പാലിക്കുകയും ഓവർകോട്ടും , ക്യാപ്പും ധരിക്കുകയും ചെയ്യുന്നു. അടുക്കും ചിട്ടയോടും കൂടി സാധനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഫ്രിഡ്ജ് , ആവശ്യമായ പാത്രങ്ങൾ , ഉപകരണങ്ങൾ , പുകയില്ലാത്ത അടുപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിശാലമായ ഡൈനിങ് ഹാൾ ഉണ്ട്. പച്ചക്കറികൾ , കിഴങ്ങുവർഗങ്ങൾ , പഴങ്ങൾ , ഇലക്കറികൾ , മുട്ട , ഇറച്ചി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

ഉച്ചഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്ന അമ്മമാർ