എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ഉറപ്പുള്ളതായ ചുറ്റുമതിൽ. സ്കൂളിന് രണ്ട് ഗേറ്റുകൾ നിർമിച്ചിട്ടുണ്ട്.
- വിശാലമായ സ്കൂൾ പരിസരം.. കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങി പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിനും, വിനോദത്തിനും കളികളിൽ ഏർപ്പെടുന്നതിനും സ്കൂളിന്റെ പരിസരം മികവുള്ളതാണ്.
- വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റും പെൺകുട്ടികൾക്ക് രണ്ട് ടോയ്‌ലെറ്റും ക്രമീകരിച്ചിരിക്കുന്നു. അധ്യാപികമാർക്ക് സ്കൂളിനോട് ചേർന്ന് ടോയ്ലറ്റ് ഉണ്ട്.
- കുടിവെള്ള ലഭ്യത.. സ്കൂളിന് സ്വന്തമായി കിണർ ഉണ്ട്.. വേനൽക്കാലത്തും ശുദ്ധജല ലഭ്യത ഇവിടെ ഉറപ്പാണ്. സ്കൂളിൽ മോട്ടോർ കണക്ഷൻ ഇല്ലാ. എന്നിരുന്നാലും ആഴം കുറഞ്ഞ കിണറ്റിൽ നിന്നു ജലലഭ്യത എപ്പോഴുമുണ്ട്. പാചക ആവശ്യങ്ങൾക്കും പച്ചക്കറി തോട്ടത്തിനും ചെടികൾക്കും കുടിവെള്ളത്തിനും എല്ലാം കിണറ്റിലെ വെള്ളം ഉപയോഗപ്പെടുത്തുന്നു.
- സൗകര്യങ്ങളും വൃത്തിയുള്ളതുമായ കിച്ചൺ. കുട്ടികൾക്കു ഉച്ചഭക്ഷണം തയാറാക്കുന്നതിനായി ആവശ്യമായ പാത്രങ്ങളും, ഗ്യാസ് കണക്ഷൻ, എന്നിവ ഉണ്ട്, അടുക്കളയുടെ പാതകവും തറയും ടൈൽ ചെയ്തു വൃത്തിയാക്കിയിട്ടുണ്ട്. അടുക്കളയുടെ വെളിയിൽ പാത്രങ്ങൾ കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
- സ്മാർട്ട് ക്ലാസ്സ്‌റൂം സംവിധാനങ്ങൾ : ലാപ്ടോപ്, പ്രൊജക്ടർ, കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്.
- വിശാലമായ ക്ലാസ്സ്‌മുറികൾ. എല്ലാ ക്ലാസ്സ്‌മുറികളിലും ക്ലാസ്സ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയങ്ങൾ വിനിയോഗിക്കുന്നതിനും അറിവ് ശേഖരണത്തിനും ഇത് പ്രയോജനപ്പെടുന്നു. കഥാപുസ്തകങ്ങൾ, കവിതകൾ, പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ, ആത്മകഥകൾ, ജീവചരിത്രകുറിപ്പുകൾ, പഴഞ്ചൊല്ലുകൾ, കടംകഥകൾ, തുടങ്ങി ധാരാളം പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിൽ നിന്ന് ലഭിക്കുന്നുണ്ട്
- പഠന സാമഗ്രികൾ.. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ഉണ്ട്. ഉല്ലാസഗണിതം, ഗണിതവിജയം എന്നിവയുടെ പഠന പ്രവർത്തനങ്ങൾ കളികളിലൂടെയും വിനോദത്തിലൂടെയും ചെയ്യുന്നതിന് BRC യിൽ നിന്നും പഠനോപകരണങ്ങൾ ലഭിച്ചിട്ടുണ്ട്. പാഠ ഭാഗങ്ങളുമായി ബന്ധപെട്ടു വരുന്ന പഠനോപകരണങ്ങൾ അധ്യാപകർ തയാറാക്കി കുട്ടികൾക്ക് നൽകുന്നു.
- കുട്ടികളുടെ ചെറിയ പാർക്ക്... കുട്ടികൾക്ക് കളികൾക്കും വിനോദത്തിനുമായി പാർക്ക് ക്രമീകരിച്ചിട്ടുണ്ട്.
- ജൈവവൈവിധ്യ ഉദ്യാനം.. പച്ചക്കറിതോട്ടം.
സ്കൂളിൽ മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ചെടികൾ നാട്ടുവളർത്തിയിട്ടുണ്ട്.. അധ്യാപകരോടൊപ്പം കുട്ടികളും പൂന്തോട്ടം നാട്ടുവളർത്തുന്നതിൽ വളരെ ഉത്സാഹം ഉള്ളവരാണ്.. പല തരത്തിലുള്ള ഇല ചെടികളും പല നിറത്തിലും തരത്തിലുമുള്ള പൂക്കൾ ഉണ്ടാവുന്ന ചെടികളും പൂന്തോട്ടത്തിലുണ്ട്.. പരിസരത്തിന്റെ ഒരു ഭാഗത്തായി പച്ചക്കറി തോട്ടം ഉണ്ട്. സ്കൂളിൽ നട്ടു വളർത്തിയ പച്ചക്കറികൾ ഉച്ചഭക്ഷണത്തിലും ഉൾപെടുത്തുന്നുണ്ട്..