എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/മറ്റ്ക്ലബ്ബുകൾ
ലഹരി വിരുദ്ധ ക്ലബ്
ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്താണ്. സാമൂഹിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ വർധിച്ചു വരുന്ന ഉപയോഗം. പ്രായഭേദമന്യേ നിരവധിയാളുകളാണ് ദിനംപ്രതി ലഹരി വസ്തുക്കൾക്ക് അടിമകളായി തീരുന്നത്. മദ്യം, പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്ന് മുതലായ ലഹരി വസ്തുക്കളുടെ ദോഷങ്ങൾ അത് ഉപയോഗിക്കുന്ന വെക്തികളിൽ ഒതുങ്ങുന്നില്ല വെക്തിബന്ധങ്ങളെയും സമൂഹത്തെ ഒന്നാകെയും ബാധിക്കുന്ന മഹാവിപത്തായി അത് മാറുന്നു.. മയക്കുമരുന്നിന്റെ പിടിയിൽ നിന്നും ലോകത്തെ വിമുക്തമാക്കാനും ലഹരി മരുന്നുകളുടെ ഉപയോഗം തടയാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.മനുഷ്യന്റെ ബോധ മണ്ഡലത്തിൽ കടന്ന് മയക്കമോ ഉത്തെജനമോ സൃഷ്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കൾ ആണ് ലഹരി വസ്തുക്കൾ. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയിലയാണ്. മദ്യവും കഞ്ചാവും കറുപ്പും മോർഫിനും പെത്തടിനും മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏത് തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നു. https://keralaexcise.gov.in/en/vimukthi-3/
-
വിമുക്തി - ബോധവൽക്കരണ പ്രവർത്തനങ്ങൾ
ലീഗൽ ലിറ്ററസി ക്ലബ്
ലീഗൽ ലിറ്ററസി ക്ലബ്ന്റെ ഭാഗമായി നിയമപാഠം ക്ലാസ്സ് നൽകിയ ദൃശ്യങ്ങൾ