ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സമൂഹം വിദ്യാലയത്തിലേക്ക്

വിദ്യാലയം സമൂഹത്തിലേക്കും സമൂഹം വിദ്യാലയത്തിലേക്കു മെത്തിയ നേർസാക്ഷ്യം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൻ്റെ ഏതു പരിപാടികളിലും കാണാം. സർവമതസ്ഥരും ഒരുമിച്ചിരുന്ന ഓണസദ്യ, എല്ലാ വീടുകളിൽ നിന്നും വിഭവങ്ങളെത്തുന്ന സമൂഹ നോമ്പുതുറ, ക്രിസ്തുമസ് ആഘോഷം എന്നിവയെല്ലാം സാഹോദര്യം അടയാളപ്പെടുത്തുന്നതാണ്. നാടൊന്നടങ്കം ഒഴുകിയെത്തുന്ന വാർഷികാഘോഷം വിദ്യാലയത്തിൻ്റെ ജനകീയ മുഖം അടയാളപ്പെടുത്തും." വിദ്യാലയത്തിലെ സാമൂഹ്യ പങ്കാളിത്തം എന്ന മേഖലയിലാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ സംസ്ഥാനതലം വരെയെത്തിയത്.


ആഴ്ചനക്ഷത്രം

പൊതുവിജ്ഞാനമേഖലയിൽ വിദ്യാലയത്തിലെ കുട്ടികൾ പിന്നോക്കാവസ്ഥയിലാണെന്ന തിരിച്ചറിവിലാണ് വിദ്യാലയം ആഴ്ചനക്ഷത്രം ക്വിസ് ആരംഭിക്കുന്നത്. ഈ മത്സരം 6 വർഷം പിന്നിടുമ്പോൾ നിരവധി കുട്ടികളെ ജില്ലാ - സംസ്ഥാന തലങ്ങളിലടക്കം മത്സരപ്പിക്കാൻ പ്രാപ്തരാക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്.മത്സര വിജയികൾക്ക് സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുക വഴി കുട്ടികളെ പ്രചോദിപ്പിച്ച് സംഘടിപ്പിച്ച ആഴ്ചനക്ഷത്രം മാതൃക ഇന്ന് സംസ്ഥാനത്തെ പല വിദ്യാലയങ്ങളും ഏറ്റെടുത്തിട്ടുണ്ട്.

ആഴ്ച നക്ഷത്രം
ആഴ്ച നക്ഷത്രം


ആഴ്ചനക്ഷത്രം

അക്കാദമിക അടയാളപ്പെടുത്തലുകൾ

മുഴുവൻ കുട്ടികളെയും പഠനനേട്ടങ്ങൾ നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ നിരവധി മാതൃകകൾ ഇവിടെ കാണാം. അവസാനമായി നടന്ന എൽ എസ് എസ് പരീക്ഷയിൽ 20 കുട്ടികൾ നേടിയ വിജയം ഇത് അടയാളപ്പെട്ടുത്തുന്നു. ജില്ലയിൽ ഉയർന്ന രണ്ടാമത്തെ മാർക്ക് സൂര്യകിരണും മൂന്നാമത്തെ മാർക്ക് ഗായത്രിയും സ്വന്തമാക്കി


എൽ എസ് എസ് വിജയം


വീട്ടുമുറ്റ മികവുത്സവങ്ങൾ കുട്ടികളുടെ പഠന മികവുകൾ പങ്കുവയ്ക്കുന്നത് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് വീട്ടുമുറ്റ മികവുത്സവങ്ങൾ

വീട്ടുമുറ്റ മികവുത്സവങ്ങൾ

കുഞ്ഞുവാവക്കാലം തിരികെയെത്തി

കുഞ്ഞു വാവക്കാലം തിരികെയെത്തിയപ്പോൾ കുട്ടികളിലും രക്ഷിതാക്കളിലും കൗതുകം. കുട്ടികളുടെ കുഞ്ഞുവാവക്കാലം കൂട്ടുകാരുടെ മുന്നിലെത്തുന്നതിലെ കൗതുകം കണക്കിലെടുത്താണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. ഇപ്പോഴുള്ള ഫോട്ടോയും ഒരുവയസിൽ താഴെ പ്രായമുള്ള ഫോട്ടോയും ചേർത്തു വെച്ചായിരുന്നു ആൽബം തയാറാക്കിയത്. കുട്ടികളുടെയെല്ലാം അന്നും ഇന്നുമുള്ള ഫോട്ടോകൾ വീഡിയോ ആൽബമാക്കിയാണ് പ്രകാശനം ചെയ്തത്. അധ്യാപകരുടെ കുഞ്ഞുകാലത്തെ ഫോട്ടോയും ഇടം പിടിച്ചു. പുതുമയാർന്ന ആശയത്തിൽ പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കുഞ്ഞുവാവക്കാലം

കുട്ടിടീച്ചർ

ഓൺലൈൻ ക്ലാസുകളുടെ കാലത്ത് ഡിജിറ്റൽ ക്ലാസുകളുമായി കുട്ടി അധ്യാപകർ എത്തിയത് ഏറെ ശ്രദ്ധ നേടി.അധ്യാപക ദിനാഘോഷ ഭാഗമായാണ് കുട്ടിടീച്ചർ എന്ന പേരിൽ പരിപാടിയൊരുക്കിയത്. വീട്ടുമുറികൾ കുട്ടികൾ ക്ലാസ് മുറിയാക്കി. ബോർഡും പഠനോപകരണങ്ങളും ഒരുക്കിയിരുന്നു.

ഓൺലൈൻ ക്ലാസിലൂടെ പഠിച്ച പാഠങ്ങളാണ് അവതരിപ്പിച്ചത്. മലയാളം, പരിസര പഠനം, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ കുട്ടികൾ കൈകാര്യം ചെയ്തു. വിദ്യാലയത്തിലെ മൂന്നാം ക്ലാസ് കുട്ടികളാണ് പങ്കെടുത്തത്. കൊവിഡ് കാലത്ത് കുട്ടികൾ വീടുകളിലിരിക്കുമ്പോൾ ദിനാചരണങ്ങൾ പഠനാനുഭവങ്ങൾ നൽകുന്ന രീതിയിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി ടീച്ചർ ഒരുക്കിയത്. മുഴുവൻ കുട്ടികളും അധ്യാപകരായി എത്തി എന്നതും ഏറെ സന്തോഷം പകർന്നു

കുട്ടിടീച്ചർ


ഉത്സവമായി കലോത്സവവും

സ്‌കൂൾ തുറക്കാത്ത കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ ഓൺലൈൻ കലോത്സവം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതും, വേദിയിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്ന മാതൃകയിൽ വേറിട്ടൊരു ആശയം മുന്നോട്ടു വയ്ക്കുന്നതും ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എ എൽ പി സ്‌കൂളാണ്. പിന്നീട് സംസ്ഥാനമാകെ ഓൺലൈൻ കലോത്സവങ്ങൾ സമാനമായ രീതിയിൽ അരങ്ങേറി.

കലോത്സവം

..........................................................................................................................................................................................................................................................

പുതുവത്സര സമ്മാനമായി ആശംസാകാർഡുകൾ

സ്വന്തം മേൽവിലാസത്തിലേക്ക് കത്തുമായി പോസ്റ്റുമാനെത്തിയപ്പോൾ അതെന്താണെന്നറിയാനുള്ള ആക്ഷാംക്ഷയായിരുന്നു കുട്ടികൾക്ക്. സ്കൂളിൽ നിന്നുള്ള പുതുവത്സര സമ്മാനമാണെന്നറിഞ്ഞപ്പോൾ കുരുന്നു മുഖങ്ങളാൽ സന്തോഷച്ചിരി. പുതുവത്സരം വൈവിധ്യമാർന്ന പരിപാടികളോടെയാണ് മുൻ വർഷങ്ങളിൽ വിദ്യാലയം ആഘോഷിച്ചിരുന്നത്.കൊവിഡ് ഭീതിയിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുമ്പോൾ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേരാൻ പുതുവഴികൾ തേടുകയായിരുന്നു ഞങ്ങൾ.

നവമാധ്യമങ്ങളിലൂടെ സെക്കൻ്റുകൾക്കുള്ളിൽ ആശംസകൾ എത്തുന്ന കാലത്ത് തപാലിൽ കത്തുകളെത്തുന്ന സന്തോഷം കുട്ടികൾക്ക് സമ്മാനിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രതിസന്ധിയുടെ കാലത്ത് വിദ്യാലയം കുട്ടികൾക്ക് ഒപ്പമുണ്ടെന്ന സന്ദേശവും, പോസ്റ്റൽ വകുപ്പിനെ അടുത്തറിയാനുള്ള അവസരവും കൂടിയാണ് ഒരുക്കിയത്

ആശംസാകാർഡുകൾ


വാർത്തകളിലൂടെ

a
balasaba
a
kal

കൂട്ടുകാർ എല്ലാവരുമുണ്ട്; ഇത് കലക്കൻ കലണ്ടർ

കൊവിഡ്  കാലം കടന്ന് നവമ്പർ ഒന്നിന് സ്കൂളുകൾ തുറന്നെങ്കിലും മുഴുവൻ കുട്ടികളും ഒരുമിച്ചെത്തുന്ന സാഹചര്യം ഉണ്ടായില്ല . പകുതി കുട്ടികൾ മാത്രമാണ് ഒരു സമയം ക്ലാസിലുള്ളത്. മുഴുവൻ കൂട്ടുകാരെയും കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്

ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിദ്യാലയം കലണ്ടർ തയാറാക്കിയത്. ഒന്നാം തരത്തിലെ കുട്ടികൾക്ക് കൊവിഡ് കാലത്ത് വിദ്യാലയം ഇത്തരത്തിൽ കലണ്ടർ തയാറാക്കി നൽകിയിരുന്നു. ഇത്തവണ വിദ്യാലയത്തിലെ 255 കുട്ടികൾക്കും കലണ്ടർ നൽകി. ചെറുവത്തൂർ ബി.പി സി വി എസ് ബിജുരാജ്  പ്രകാശനം നിർവഹിച്ചു.   പ്രധാനാധ്യാപിക സി.എം മീനാകുമാരി അധ്യക്ഷയായി. അവധിക്കാലത്ത് കുട്ടികളെ പഠനത്തോട് ചേർത്ത് നിർത്താൻ വിദ്യാലയം  നക്ഷത്ര വിളക്ക്, ജിംഗിൾ ബെൽസ് പ്രവർത്തന പുസ്തകങ്ങളും തയാറാക്കി


.ക്യൂ  ആർ കോഡിൽ ടീച്ചർമാരെ കാണാം

. എഴുതാം വരയ്ക്കാം പഠിക്കാം

ഒപ്പം പുസ്തകസഞ്ചിയും

ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ടീച്ചർമാരെ കാണാം. അവർ ഓരോ ദിവസം ചെയ്യേണ്ട പ്രവർത്തനങ്ങൾ പറഞ്ഞു തരും. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടയ്ക്കുമ്പോൾ കുട്ടികൾക്കായി വേറിട്ടൊരു പ്രവർത്തന പുസ്തകം ഒരുക്കി നൽകിവിദ്യാലയം. ച " കൂടെ " എന്ന പ്രവർത്തന പുസ്തകത്തിനൊപ്പം കൂട്ടുകൂടുക. കുട്ടികൾ നേടേണ്ട പഠന നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് 30 പേജുള്ള പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഓരോ പ്രവർത്തനവും എങ്ങിനെ ചെയ്യണമെന്ന്  ടീച്ചർമാർ തന്നെ പറഞ്ഞു കൊടുക്കും. അതിനായി ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മതി. വ്യായാമങ്ങൾ, സ്കൂൾ വീഡിയോ എന്നിവയെല്ലാം ഇങ്ങനെ കാണാം.  ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്ന് കുട്ടികൾ വിദ്യാലയങ്ങളുടെ ഭാഗമായി കഴിഞ്ഞിരുന്നു. ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികളെ എങ്ങിനെ പഠനത്തോട് ചേർത്ത് നിർത്താം എന്ന ചിന്തയിൽ നിന്നാണ് ടീച്ചർമാരെ എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന തരത്തിൽ ഇങ്ങനെയൊരു പ്രവർത്തന പുസ്തകം ഒരുക്കാൻ തീരുമാനിച്ചത്.  ഇതിനൊപ്പം പുസ്തകസഞ്ചിയും കുട്ടികൾക്ക് നൽകി. വീട്ടിലിരുന്ന് വായിക്കാൻ

ലൈബ്രറി പുസ്തകങ്ങളാണ് സഞ്ചിയിലുള്ളത്. വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് കുറിപ്പെഴുതാൻ " കൂടെ പ്രവർത്തന പുസ്തകത്തിൽ പേജുകൾ ഉണ്ട്.  സ്കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി പ്രവർത്തന പുസ്തകം പ്രകാശനം ചെയ്തു. വിനയൻ പിലിക്കോട്, ടി റജിന, ധന്യ പി പി സംസാരിച്ചു.

കൂടെ 24 ന്യൂസ് വാർത്ത കാണാം https://youtu.be/BT5BMWiOiCg


ഒന്നിച്ചൊന്നായ് അവരെത്തി

പാട്ടുപാടി വരവേറ്റ്  രക്ഷിതാക്കൾ


  നീണ്ട ഇടവേളയ്ക്ക് ശേഷം കുട്ടികൾ  ഒരുമിച്ചെത്തിയത് മാതൃഭാഷാ ദിനത്തിലായപ്പോൾ മലയാളത്തനിമയുള്ള പാട്ടുകൾ പാടി വരവേറ്റ്

രക്ഷിതാക്കൾ. താളമിട്ടും ആവേശത്തോടെ ഏറ്റു പാടിയും കുട്ടിക്കൂട്ടം.. സ്കൂൾ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുരം മലയാളം എന്ന പേരിലുള്ള പാട്ടരങ്ങ്. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പാട്ടുകൾ ഉൾപ്പെടുത്തി   ഒരാഴ്ച നീണ്ട പരിശീലനത്തിലൂടെയാണ് രക്ഷിതാക്കൾ പാട്ടരങ്ങ് ചിട്ടപ്പെടുത്തിയത്.  സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.എം അജിത്ത് കുമാർ, എം.പി ടി എ പ്രസിഡൻ്റ് രമ്യ രാജു, രാജു കെ.വി, വിനയൻ പിലിക്കോട്, അഷ്റഫ് , നമിത സി, ശ്രീജ കെ.പി , സനില കെ, അഞ്ജന ടിവി എന്നിവർ പാട്ടുകൾ പാടി. സ്കൂൾ പ്രധാനാധ്യാപിക സി.എം മീനാകുമാരി മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മുഴുവൻ കുട്ടികളെയും ഒരുമിച്ച് ക്ലാസ് മുറികളിലേക്ക് വരവേറ്റു.  ക്ലാസുമുറികളിൽ നല്ല വായന, കുട്ടികളുടെ പാട്ട് തുടങ്ങിയ പരിപാടികൾ നടന്നു.

കെ. ആർ ഹേമലത, ബാലചന്ദ്രൻ എരവിൽ സംസാരിച്ചു.