ജി.എച്ച്.എസ്.എസ്.മങ്കര/കിച്ചൻ ആൻഡ് ഡൈനിങ്

Schoolwiki സംരംഭത്തിൽ നിന്ന്

പോഷക സമൃദ്ധമായ ആഹാരം തയ്യാറാക്കുന്ന ശുചിത്വമുള്ള പാചകപ്പുര ആണ് മങ്കര സ്കൂളിലേത്. പാചകത്തിനായി എൽപിജി മാത്രമാണ് ഉപയോഗിക്കുന്നത് മിക്സി ഗ്രൈൻഡർ ഫ്രിഡ്ജ്, സെൻട്രിഫ്യൂജ് കുക്കർ എന്നീ ഉപകരണങ്ങളും ധാരാളം പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിന് പിന്നിൽ ചിങ്കിരി അമ്മയുടെ കൈപ്പുണ്യം ആണ്. ഇവർ പറളി സബ്ജില്ലയിലെ പാചക റാണിയായി തെരഞ്ഞെടുക്കപ്പെടു കയും ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 100 വിദ്യാർത്ഥികൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് ഹാൾ പാചകപ്പുര യോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ടൈൽ പതിച്ച നിലം ലൈറ്റ്,ഫാനുകൾ ഡൈനിങ് ടേബിൾ,സിങ്ക് കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പ്ലേറ്റുകൾ ഗ്ലാസുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഹാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകളും ഉദ്ധരണികളും പ്രദർശിപ്പിച്ച മനോഹരമായ ചുമരുകളും ഈ ഡൈനിങ് ഹാളിൽ ഉണ്ട്.