ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബുകൾ
.ശാസ്ത്രക്ലബ്ബ്
. ഗണിത ക്ലബ്ബ്
.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
. ശുചിത്വക്ലബ്ബ് . വിദ്യാരംഗം കലാസാഹിത്യ വേദി ...........................................................................................................................................................................................
ശുചിത്വ ക്ലബ്ബ് പ്രവർത്തനങ്ങൾ
ശുചിത്വ സേന
.ശുചിത്വ ബോധവത്കരണ ക്ലാസുകൾ
.മാലിന്യ നിർമാർജന സംവിധാനം
.ശുചിത്വമുള്ള ക്ലാസുകൾക്ക് സമ്മാനം
പ്ലാസ്റ്റിക് രഹിത വിദ്യാലയം
വൃത്തിയുള്ള ടോയ് ലറ്റ്
.സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സംവിധാനം
.വെസ്റ്റ് ബിന്നുകൾ
................................................
ക്ലാസുകളിലെ വൃത്തിക്ക് സമ്മാനം
ഓരോ ക്ലാസ് മുറിയുടെയും ശുചിത്വം ക്ലാസ് ടീച്ചറുടെയും കുട്ടികളുടെയും കൂട്ടുത്തരവാദിത്തമാണ്.
എല്ലാ ദിവസവും പ്രധാനാധ്യാപിക, ശുചിത്വ കോഡനേറ്ററും ക്ലാസ് മുറികളിലെ ശുചിത്വം വിലയിരുത്തുന്നു. വെള്ളിയാഴ്ച വൃത്തിയിൽ ഒന്നാമതെത്തിയ ക്ലാസിനെ പ്രഖ്യാപിക്കുന്നു. സമ്മാനമായ ട്രോഫി അടുത്ത പ്രഖ്യാപനം വരെ ആ ക്ലാസിനുള്ളതാണ്. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ തവണ ട്രോഫി സ്വന്തമാക്കിയ ക്ലാസിനെ ശുചിത്വ ക്ലാസായി പ്രഖ്യാപിക്കുകയും ടീച്ചർക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
മിഠായിയില്ല, പുസ്തകങ്ങളും ചെടികളും
പിറന്നാൾ ദിനത്തിൽ കുട്ടികൾ മിഠായികൾ കൊണ്ടു വന്നാൽ സ്കൂൾ പരിസരത്ത് മിഠായി കടലാസുകൾ നിറയുമായിരുന്നു. ഇതേ തുടർന്നാണ് പിറന്നാളിന് പുസ്തകങ്ങൾ, ചെടികൾ, ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കൽ തുടങ്ങിയ രീതികളിലേക്ക് കടന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി ഇത് ഫലപ്രദമായി നടപ്പിലാക്കുന്നു. കുട്ടികളും രക്ഷിതാക്കളും നിറഞ്ഞ സന്തോഷത്തോടെ നിർദേശം സ്വീകരിച്ചപ്പോൾ ലൈബ്രറിയും, സ്കൂൾ ജൈവോദ്യാനവും സമ്പന്നമായി
സ്റ്റീൽ വാട്ടർ ബോട്ടിൽ
വാട്ടർ ബെൽ
ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതോടെ
മുഴുവൻ കുട്ടികളും സ്റ്റീൽ വാട്ടർബോട്ടിലുകളിലേക്ക് മാറി. സ്കൂളിൽ വാട്ടർ പ്യൂരിഫെയർ സംവിധാനമുള്ള കുടിവെള്ള വിതരണം ഏർപ്പെടുത്തി. കുട്ടികളെ കൃത്യമായി വെള്ളം കുടിപ്പിക്കാൻ വാട്ടർ ബെല്ലുമുണ്ട്.
സ്റ്റീൽ പ്ലേറ്റുകൾ
മുഴുവൻ കുട്ടികൾക്കുമുള്ള സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ തന്നെയുണ്ട്. ബാഗിൻ്റെ ഭാരം കുറയ്ക്കുക്കുന്നതിനായിനായി വീട്ടിൽ നിന്നും പ്ലേറ്റ് കൊണ്ടുവരുന്നത് ഒഴിവാക്കി സ്കൂളിൽ നിന്നുള്ള പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ( കൊവിഡ് കാലത്ത് അതിന് മാറ്റം വരുത്തി)
മാലിന്യ നിർമാർജനം
ഉച്ചഭക്ഷണം പാഴാക്കാതിരിക്കാൻ ക്ലാസുകളിൽ " കണ്ണാടി പ്ലേറ്റ് " പദ്ധതിയുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ബാക്കിയായാൽ പ്രത്യേകം പാത്രങ്ങളിൽ നിക്ഷേപിക്കും. ഇത് പന്നി വളർത്തു കേന്ദ്രത്തിലേക്ക് അതാത് ദിവസം വൈകുന്നേരം കൊണ്ടു പോകും. ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും പ്രത്യേകം സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗത്തിന് കൈമാറും.
എഴുതാൻ കടലാസ് പെൻസിൽ
പ്ലാസ്റ്റിക് പേനകൾക്ക് പകരം ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികൾ കടലാസു പെൻസിൽ കൊണ്ടാണ് എഴുതുന്നത്. എൽ എസ് എസ് പരീക്ഷ എഴുതുന്ന കുട്ടികൾ ആ ഘട്ടത്തിൽ മാത്രം പേന ഉപയോഗിക്കുന്നു. എഴുതിക്കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ നിക്ഷേപിക്കാൻ പെൻഫ്രണ്ട് ബോക്സ് സ്ഥാപിച്ചിട്ടുണ്ട്.
ജൈവവൈവിധ്യ ഉദ്യാനം
സ്ഥലമില്ലെന്ന് പറഞ്ഞ് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നതിൽ നിന്നും പിന്നോട്ടു പോകാൻ വിദ്യാലയം തയാറായില്ല. സ്കൂൾ മതിൽ, മതിലിന് മുന്നിലുള്ള സ്ഥലം എന്നിവിടങ്ങളിലെല്ലാം ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കി. ഈ മാതൃക ക്ലസ്റ്റർ യോഗത്തിൽ സംസ്ഥാന തലത്തിൽ പങ്കുവെച്ചു.
ടോയ്ലറ്റുകൾ
10 ടോയ്ലറ്റുകളും രണ്ട് യൂറിനലുകളും വിദ്യാലയത്തിലുണ്ട്. ക്ലാസ് അടിസ്ഥാനത്താലാണ് ടോയ്ലറ്റുകൾ ഉപയോഗിക്കുന്നത്. ഇതിൻ്റെ ശുചികരണം അതാത് ക്ലാസ് അധ്യാപകർ തന്നെ നിർവഹിക്കുന്നു.
രക്ഷിതാക്കളുടെ സന്നദ്ധ സേന
സ്കൂളിൻ്റെ വൃത്തി കാത്തു സൂക്ഷിക്കാൻ അധ്യാപകർക്കൊപ്പം രക്ഷിതാക്കളുടെ സന്നദ്ധ സേനയുണ്ട്. മാസത്തിൽ രണ്ടു തവണ ഇവർ വിദ്യാലയത്തിലെത്തി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.