നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വേറിട്ട പ്രവർത്തനങ്ങൾ
1.മൊബൈൽ ചാലഞ്ച്
മൊബൈൽ ചാലഞ്ചി ലൂടെ, ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ലൈബ്രറി വഴി ഓൺലൈൻ പഠനം സാധ്യമാക്കി. ഇതിനായി അധ്യാപകർ, രക്ഷിതാക്കൾ, മാനേജർ, പൂർവ വിദ്യാർത്ഥികൾ, മറ്റു അഭ്യുദയകാംക്ഷികൾ, എന്നിവർ കൈ കോർത്തു.
2." മറി കടക്കണം, മഹാമാരിയെ "
കോവിഡ് കാല പ്രതിസന്ധികളിൽ വെറുങ്ങലിച്ചു നിന്ന ലോകത്തിന്, ഒരു കൈ സഹായം നൽകാനായി വിദ്യാലയത്തിന് അടുത്തുള്ള 2, പി. എച്.സി കളിൽ ഓക്സിമീറ്റർ, സാനിടൈസർ , പി പി ഇ കിറ്റ്, മാസ്കുകൾ തുടങ്ങിയവ നൽകി.
3. ക്ലബ് പ്രവർത്തനങ്ങൾ :
ഊർജ ക്ലബ് : പൊതു ജനങ്ങളിലും വിദ്യാർത്ഥികളിലും ഊർജസംരക്ഷണ അവബോധം സൃഷ്ടിക്കാനായി 'സൈക്കിൾ റാലി' നടത്തി.
ശാസ്ത്രരംഗം ക്ലബ് :
'നക്ഷത്രത്തിളക്കം' നടത്തി.
ക്ലബ് നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല, സബ്ജില്ല തല മത്സര വിജയികളെ ആദരിച്ചു.
4. 'ഓർക്കാം എഴുതാം '
കോവിഡ് കാല വിദ്യാഭ്യാസ പ്രതിസന്ധികളെ അതി ജീവിക്കാനായി, രക്ഷിതാക്കളുടെ താല്പര്യമനുസരിച്ച്, പാദവാർഷികത്തിനും അർദ്ധ വാർഷികത്തിനും, ഓൺലൈൻ ആയി വർക് ഷീറ്റുകൾ നൽകി. മൂല്യനിർണയം നടത്തി നൽകി.