ജി എം എൽ പി എസ് എരഞ്ഞിക്കോട് ‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpschooleranhicode (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ എടവണ്ണ പഞ്ചായത്തിൽ ആറാം വാർഡിൽ കുണ്ടുതോട് പ്രദേശത്ത്‌ എടവണ്ണ ക്ലസ്റ്ററിൽ സ്ഥിതിചെയ്യുന്നു. 1927-ൽ പരേതനായ വലിയപീടിയേക്കൽ പോക്കർ സാഹിബിൻന്റെ പുരയിടവുമായി ബന്ധപ്പെട്ട സ്രാമ്പിയയിലാണ് ഈ വിദ്യാലയം ആരംഭം കുറിച്ചത്. ഏകാധ്യാപക വിദ്യാലയമായി തുടങ്ങുകയും പിന്നീട് ബോർഡ് മാപ്പിള ബോയ്സ് സ്‌കൂളായി മാറുകയുണ്ടായി. എങ്കിലും പെൺകുട്ടികളും പഠിച്ചിരുന്നു. പെരുമ്പളത്ത്‌കുഞ്ഞറമു മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ.1964 ആയപ്പോഴേക്കും 5 അധ്യാപകരും ഒരു അറബി അധ്യാപകനുമായി. 1970 വരെ 1 മുതൽ 5 വരെ ആയിരുന്നു ക്ലാസ്സുകൾ. ഏതാണ്ട് അരനൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ഈ വിദ്യാലയത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായത്. പരേതനായ വലിയപീടിയേക്കൽ ചെറിയാപ്പുഹാജി നൽകിയ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറിയത് 08-11-1977 മുതലാണ്‌.1993 വരെ ഓട് മേഞ്ഞ ഒറ്റനില കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് 1993-ൽ മൂന്ന് മുറികളോടുകൂടിയ ഒരു കോൺക്രീറ്റ് കെട്ടിടവും 2009-ൽ സ്കൂളിന്റെ താഴെ ഗ്രൗണ്ടിൽ 2 മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും നിലവിൽ വന്നു. 2014-2015 വർഷത്തിൽ SMC യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി സ്കൂൾ ആരംഭം കുറിച്ചു.