ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

23:15, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12041wiki (സംവാദം | സംഭാവനകൾ) (എസ് പി സി)

പടന്നക്കടപ്പുറം GFHS സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു*

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം

*17-09-2021*

പടന്നക്കടപ്പുറം : പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 165 സ്കൂളുകളുടെ കൂട്ടത്തിൽ പടന്നക്കടപ്പുറം സ്കൂൾ SPC യുണിറ്റ് ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. എസ്.പി.സി ഓഫീസ് ഉദ്ഘാടനവും, എസ്.പി.സി.സർട്ടിഫിക്കറ്റ് വിതരണവും എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണൻ പദ്ധതി വിശദീകരണം നടത്തി. വലിയപറമ്പ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അധ്യക്ഷനായി.

കാസർഗോഡ് ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽ കുമാർ, ഫയർഫോഴ്സ് ഓഫീസർ കെ.എം.ശ്രീനാഥൻ, സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ കുഞ്ഞി, SPC ജില്ലാ പ്രതിനിധി പി.പി.അശോകൻ, ഹെഡ്മാസ്റ്റർ കെ.ടി.ഗോവിന്ദൻ, പി.ടി.എ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് കുഞ്ഞി, സി.നാരായണൻ, പി.മുസ്തഫ, എ.വി.ഗണേശൻ, കെ.വി.ബിജു, സോമലത തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ.വി.സുജാത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ ആലപ്പടമ്പൻ നന്ദിയും പറഞ്ഞു.