ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssperikkalloor (സംവാദം | സംഭാവനകൾ)

4Z0A1283.JPG

ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
വിലാസം
പെരിക്കല്ലൂ൪

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2016Ghssperikkalloor




വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സര്‍ക്കാര്‍ വിദ്യാലയമാണ് പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. പെരിക്കല്ലൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കര്‍ണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂര്‍ എന്ന ഈ ഗ്രാമം.1957-ല്‍ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ സ്കൂള്‍ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകന്‍ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരന്‍ സാറായിരുന്നു.മരക്കടവ് ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോണ്‍ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യ ബാച്ചില്‍ ഇരുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു.പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടേയിരുന്നു.1972-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1982-ല്‍ ഹൈസ്കൂളായും 2007-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ന്നു.പെരിക്കല്ലൂര്‍ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നല്‍കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ല്‍ ഈ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായിരുന്നു.ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബര്‍ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണന്‍ ഹയര്‍സെക്കന്ററി ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്
  • എന്‍.എസ്.എസ്.
  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • മാത് സ് ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സോഷ്യല്‍ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • ലഹരിവിരുദ്ധ ക്ലബ്ബ്

മാനേജ്മെന്റ്

സര്‍ക്കാര്‍ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിര്‍വഹണ ചുമതല.

അധ്യാപകര്‍

ഹൈസ്കൂള്‍ വിഭാഗം

1.സുഭാവതി കെ സി (ഹിന്ദി)

2.സണ്ണി തോമസ്സ്. (ഗണിതം)

3.സിജ എല്‍ദോസ് (നാച്ച്വറല്‍സയന്‍സ്)

4.രതീഷ് സി വി (സാമൂഹ്യ ശാസ്ത്രം)

5.ഷാജി മാത്യു (മലയാളം)

6.ഷാന്റി.ഇ.കെ (ഇംഗ്ളീഷ്)

7.മാര്‍ഗരറ്റ് മാനുവല്‍ (ഫിസിക്കല്‍സയന്‍സ്)

8.ഷിബു കെ (മലയാളം)

9.ശ്രീഭ കെ ഭാസ്കരന്‍ (ഗണിതം)

യു.പി.വിഭാഗം

1.അനിത മോഹനന്‍

2.ലൂസി അബ്രഹാം

3.രാമചന്ദ്രന്‍.സി.പി

4.ഷീബ.സി

5.സന്തോഷ്.പി.ആര്‍

6.കുമാരന്‍.സി.സി

7.റെജിമോന്‍ വി ജെ

എല്‍.പി.വിഭാഗം


1.സിജിമോള്‍ ടി വി

2.മിനിമോള്‍.പി.എം

3..അന്നമ്മ.കെ.റ്റി

4.മിനി അലക്സാണ്ടര്‍

5.ജയദാസന്‍.യു.എസ്

6.നീതു വി പ്രതാപന്‍

7.ജെയിംസ് വി ജെ

8.സുബൈദ പി എ

ഓഫീസ് സ്റ്റാഫ്

1.ബിജു പൗലോസ് (ക്ലര്‍ക്ക്)

2.ജൈനമ്മ ജോസ് (ഓഫീസ് അറ്റന്‍ഡന്റ്)

3.ജോര്‍ജ് കെ സി (ഓഫീസ് അറ്റന്‍ഡന്റ്)

4.ടോമി കെ (എഫ് ടി എം) ‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-83 ലീല. എല്‍
1983-84 സുജാത. പി. കെ
1984-85 ചിദംബരം എ.എസ്
1985-87 ഹമീദ്. ടി.എം.
1987 ശിവരാമന്‍.കെ.കെ
1988 മാത്യു.പി.പി
1988-90 രവീന്ദ്രനാഥ്. ജി
1990 അച്ചുതന്‍ .പി.കെ
1990-91 സാമുവല്‍ .സി.ജെ 1991-92 അബ്ദുള്‍ അസീസ് .എ
1992-93 മമ്മു .എ.പി
1993-95 വാസുദേവന്‍. കെ.കെ
1995 ഗേപാലന്‍ നായര്‍.പി
1995-97 നാരായണന്‍.എന്‍.വി
1997-98 വിശ്വനാഥന്‍ .കെ
1998 ഗേപാലന്‍ നായര്‍ .കെ
1998-99 ശ്രീധരന്‍ നായര്‍. കെ
1999-00 ശശി .എം.ജി
2000-01 നാരായണന്‍ .എ.കെ
2001 അവറാച്ചന്‍ .വി.എക്സ്
2001-02 രാമചന്ദ്രന്‍.വി
2002 സേതുമാധവന്‍ .പി.വി
2002-06 ജോണ്‍ പ്രകാശ് വല്‍സലന്‍
2006-07 വിലാസിനി. ടി.
2007-08 എല്‍സി .യു.ഡി.
2008-14 ലീല .കെ.എം.

‌‌|-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റെജിമോന്‍ വി ജെ
  • സിജിമോള്‍ ടി വി

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}