ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്
| 26058-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26058 |
| യൂണിറ്റ് നമ്പർ | LK/2019/26058 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ലീഡർ | ജിയാ മിലറ്റ്‍ പി.എസ്. |
| ഡെപ്യൂട്ടി ലീഡർ | മനുരത്നം എം.ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരീ സെറീൻ സി.ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മമത മാർഗ്രെറ്റ് മാർട്ടിൻ |
| അവസാനം തിരുത്തിയത് | |
| 21-02-2022 | 26058 |
ആമുഖം
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ കുട്ടികളുടെ ഐ.ടി കൂട്ടായ്മ്മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹൈ ടെക് പദ്ധതിയിലൂടെ നടപ്പിലാക്കി..
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉത്‌ഘാടനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നമ്പർ : LK/2019/26058 ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപികൃതം ആയത് 2019 - ൽ ആണ്. 2019 ജൂണിൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ് lk/2019/26058 യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം 2019 ജൂലൈ 2 തിയതി പ്രശസ്ത സിനിമ താരം ശ്രീ.ദിനേശ് പ്രഭാകർ നിർവഹിച്ചു.പ്രസ്തുത യോഗത്തിൽ എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ പ്രകാശ് വി പ്രഭു സർ സന്നിഹിതനായിരുന്നു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു
പ്രവർത്തനങ്ങൾ
2019 -2021
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33വിദ്യാർത്ഥികൾക്കായി കൈറ്റ് മിസ്ട്രസ് ശ്രീമതി മേരി സെറിനും ശ്രീമതി മമത മാർഗ്രെറ്റിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലുമണി മുതൽ അഞ്ചുമണി വരെ ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം 02-07-2019ന് പ്രശസ്ത സിനിമ താരം ശ്രീ ദിനേശ് പ്രഭാകർ നിർവഹിച്ചു. ജൂൺ 21ന് പ്രീലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പ് ലീഡ് ചെയ്തത് മാസ്റ്റർ ട്രെയ്നർ പ്രകാശ് സർ ആയിരുന്നു.
എം.പി.ടി.എ പരിശീലനം
2019 ഒക്ടോബറിൽ 29, 30 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ MPTA ട്രെയിനിംങ്ങ് നടത്തുകയുണ്ടായി. ഈ പരിശീലനത്തിന്റെ ഉത് ഘാടനം ചെയ്തത് ബഹുമാനപെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡി ആയിരുന്നു. 172 അമ്മമാർ ഈ ട്രെയിനിങ്ങിൽ പങ്കെടുത്തു. ഈ പരിശീലനത്തിന്റെ ലക്‌ഷ്യം പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന QR കോഡ്, അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പ്, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത തുടങ്ങിയവ അമ്മമാരെ പരിചയപ്പെടുത്തുക കൂടാതെ സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും പ്രാപ്യമാണ് എന്ന് കാണിക്കുക, ഈ ആവശ്യത്തിനായി ഉപയോഗിക്കേണ്ട ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനധാരണ നിർമിക്കുക, തുടങ്ങിയവയായിരുന്നു.
ഈ ട്രെയ്‌നിങ്ങിലൂടെ പുതു സാങ്കേതിക വിദ്യകൾ തങ്ങൾക്കും വഴങ്ങും എന്ന് അമ്മമാർ തെളിയിക്കുകയുണ്ടായി.