ഹൈസ്ക്കൂൾ വാവോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽകൈറ്റ്സ്

2018 ൽ അഭിരുചി പരീക്ഷ നടത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുത്തു.2018-20 ബാച്ചിൽ 25 കുട്ടികൾ അംഗങ്ങൾ ആയി.2018 ഓഗസ്റ്റ് 4 ന് സ്കൂൾ ലെവൽ ക്യാമ്പ് നടത്തി. അതിൽ നിന്ന് പ്രോഗ്രാമിങ് അനിമേഷൻ വിഭാഗത്തിൽ ആറു കുട്ടികൾ ക്ക് ഉപജില്ലാക്യാമ്പിൽ സെലെക്ഷൻ കിട്ടി.SSLC പരീക്ഷ യിൽ

A ഗ്രേഡ് കിട്ടിയ 16 കുട്ടികൾ ക്ക് ഗ്രേസ് മാർക്ക്‌ കിട്ടി.ഓണഘോഷത്തോടനുബന്ധിച്ച് കുട്ടികൾ ഡിജിറ്റൽ പൂക്കളം തയാറാക്കി. "ഉണർവ്" എന്ന ഡിജിറ്റൽ മാഗസിനും തയാറാക്കി.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം കൈറ്റ് മിസ്ട്രസ്സു മാരായ ശോഭന ടീച്ചർ, മായ ടീച്ചർ എന്നിവരുടെനേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു വരുന്നു.

2019- 21 ബാച്ചിൽ 24 കുട്ടികൾ അംഗങ്ങൾ  ആയി.2019 സെപ്റ്റംബർ 28 ന് സ്കൂൾ ലെവൽ ക്യാമ്പ് നടത്തി.6കുട്ടികൾ ഉപജില്ലാക്യാമ്പിൽ പങ്കെടുത്തു. ഡാനി സ്റ്റീഫൻ എന്ന കുട്ടി പ്രോഗ്രാമിങ് വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ സെലെക്ഷൻ കിട്ടി.2019-21 ബാച്ചിലെ എല്ലാ കുട്ടികൾ ക്കും എ ഗ്രേഡ് കിട്ടി."കളിച്ചെപ്പ്"എന്ന ഡിജിറ്റൽ മാഗസിനും തയാറാക്കി.

2019- 22 ബാച്ചിൽ 24 കുട്ടികൾ അംഗങ്ങൾ  ആയി.കൊവിഡ് 19 കാരണം കഴിഞ്ഞ വർഷം കുട്ടികൾ ക്ക് വിക്ടർസ് ചാനൽ വഴി ഐ ടി വിദഗ്ധർ ഓൺലൈൻ ക്ലാസുകൾ എടുത്തു.

2020-23 ബാച്ചിന്റെ ഏകദിന പരിശീലനം 19/01/2022 ബുധനാഴ്ച സ്‌ക‌ൂളിൽ വച്ച് നടന്ന‌ു.പരിശീലനത്തിൽ എല്ലാ അംഗങ്ങള‌ും പങ്കെടുത്തു . ഏകദിന പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ ശശികുമാർ സർ ഉദ്ഘാടനം ചെയ്‌ത‌ു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സു മാരായ ശോഭന ടീച്ചർ, മായ ടീച്ചർ എന്നിവരുടെനേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു. 4മണിക്ക്പരിശീലനം സമാപിച്ച‌ു.