ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി

12:20, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47028 (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരി ഉപജില്ലയില്‍ ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി പൂര്‍ണമായ പേര്ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ബാലുശ്ശേരി .

ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി
വിലാസം
ബാലുശ്ശേരി

കോഴിക്കോട്‌‌‌ ജില്ല
സ്ഥാപിതം15 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്‌‌‌
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-201647028



ചരിത്രം

പ്രസിദ്ധമായ ബാലുശ്ശേരി കോട്ടക്കു സമീപം ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയിലാണ് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ . പഞ്ചായത്തിലെ ആദ്യ ഹൈസ്കൂള്‍ ആയ ഗവ . ഹൈസ്കൂള്‍ വിഭജിച്ചതിനെ തുടര്‍ന്ന് 1982 ലാണ് ഗേള്‍സ് സ്കൂള്‍ നിലവില്‍ വന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വിഭജിക്കുക എന്ന സര്‍ക്കാര്‍ നയത്തെ തുടര്‍ന്നാണ് ഗേള്‍സ് ഹൈസ്കള്‍ രൂപം കൊള്ളുന്നത് .1982 ജൂലൈ 15 ന് ഗവ.ഗേള്‍സ് സ്കൂള്‍ നിലവില്‍ വന്നു. തുടക്കത്തില്‍ 1064 പെണ്‍കുട്ടികളാണ് ഗേള്‍സ് ഹൈസ്കുളില്‍ ഉണ്ടായിരുന്നത് .കെ പാര്‍വതി ആയിരുന്നു ആദ്യ ഹെഡ്മിസ്ട്രസ് പി.ടി.എ രൂപീകരിച്ചത് 1982 ജൂലൈ 29 ലെ യോഗത്തില്‍ വെച്ചാണ്.എസ്.വി ഗോപാലകൃഷ്ണന്‍ നായരായിരുന്നു ഇതിന്റെ പ്രസിഡന്റ്.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയത്തില്‍ 5 മുതല്‍ 12വരെ ക്ലാസുകളിലായി 1600 ഓളം കുട്ടികള്‍ പഠിക്കുന്നു.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങള്‍ ലഭ്യമാണ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഹൈസ്കൂള്‍ ക്ലാസുകളില്‍ മലയാളം ,ഇംഗ്ലീഷ് മാധ്യമങ്ങളിലായി 24 ക്ലാസ് റൂമുകള്‍ പ്രവര്‍ത്തിക്കുന്നു.കൂടാതെ ഈ സ്കൂള്‍ ബാലുശ്ശരി നിയോജക മണ്ഡലത്തിലെ ASAP നോഡല്‍ സെന്ററുമാണ്.ഈ സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 35 അധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 25 അധ്യാപകരും 2 ഓഫീസ് സ്റ്റാഫുകകളും ഉണ്ട്.ക്ലാസ് മുറികളെ കൂടാതെ സയന്‍സ് ലാബ്,ഐ.ടി ലാബ് ,മള്‍ട്ടിമീഡിയ റൂം ,ഫിറ്റ്നസ് സെന്റര്‍ , ആര്‍ട്ട് സെന്റര്‍ എന്നിവയും ഉണ്ട് .ഉച്ച ഭക്ഷണത്തിനായി അടുക്കളയും വെയ്സ്റ്റ് മാനേജ്മെന്റിനായി ബയോഗ്യാസ് പ്ലാന്റും ഉണ്ട്.ഫിറ്റ്നസ് സെന്ററില്‍ എയ്റോബിക്സ് പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ തദ്ദേശീയരായ ആളുകള്‍ക്കും നല്‍കിവരുന്നുണ്ട്. വറ്റാത്ത കുടിവെള്ള സ്രോതസ്സും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1
  • 2
  • 3
  • 4
  • 5

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1
  • 2
  • 3
  • 4
  • 5
  • 6

വഴികാട്ടി

{{#multimaps: 11.4493237,75.8296615 | width=800px | zoom=16 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍ ബാലുശ്ശേരിയില്‍ നിന്നും ഒരു കിലോമീറ്റര്‍ കുറുംപൊയില്‍ റോഡിലൂടെ സഞ്ചരിച്ച് സ്കൂളിലെത്താം.
  • കോഴിക്കോട് നിന്ന് 27 കി.മി. അകലം