ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
09:12, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ബാക്ടീരിയ വൈറസുകൾ പൂപ്പൽ പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃന്ദം വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിലേയ്ക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളേയും അതിനുള്ള സങ്കേതങ്ങളേയും ആകെ ത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധ വ്യവസ്ഥ എന്നത്.പ്രതിരോധ വ്യൂഹത്തേയും അതിലുണ്ടാകുന്ന രോഗങ്ങളേയും പറ്റിപഠിയ്ക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.

രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കുന്ന രീതിയിൽ വളരെവേഗം പരിണമിയ്ക്കാൻ രോഗകാരികൾക്ക് സാധിയ്ക്കുും.അതുകൊണ്ടുതന്നെ രോഗപ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുകൊണ്ടിരിയ്ക്കുന്നു.

അണുബാധകൾ തടയുന്ന ഡിഫൻസീനുകളും ആന്റിമൈക്രോബിയൽ പെപ്ടിടുകളും ഹാനികരമായ കോശങ്ങളേയും അന്യ വസ്തുക്കളേയും വിഴുങ്ങി നിർവ്വീര്യമാക്കാൻ പ്രാപ്തമായ ഭക്ഷക കോശം മുതൽ രോഗാണുക്കൾക്കെതിരെ വിപുലമായ അക്രമണം നടത്താൻ പര്യാപ്തമായപ്രതിരോധാനുപൂരകങ്ങൾ വരെ പ്രതിരോധ ആയുധ ശേഖരത്തിലെ സങ്കേതങ്ങളാണ്.

കുറച്ച്സമയം കൊണ്ട് പ്രത്യേക രോഗകാരികൾ പെട്ടെന്ന് കണ്ടുപിടിയ്ക്കാൻ സഹായിയ്ക്കുന്ന സംവിധാനമാണ് ഇമ്മ്യൂണിറ്റി അഥവാ ആർജ്ജിത പ്രതിരോധം.ഈ സംവിധാനം രോഗകാരി ആദ്യം ശരീരത്തിൽ പ്രവേശിയ്ക്കുമ്പോൾ അതിനെ സംബന്ധിച്ച ഓർമ്മ പ്രതിരോധ സംവിധാനത്തിൽ സൂക്ഷിയ്ക്കുന്നു.വീണ്ടും അദ്ദേഹത്തിന് രോഗകാരി പിടിപെട്ടാൽ പെട്ടെന്ന് തന്നെ കൂടുതൽ ശക്തമായിപ്രതിരോധിയ്ക്കാൻ അത് ശരീരത്തെ സജ്ജമാക്കുന്നു.പ്രതിരോധകുത്തിവയ്പ്പുകളിൽ ഉപയോഗിയ്ക്കുന്നത് ഈ സംവിധാനമാണ്.

രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതെയാകുമ്പോൾ പ്രതിരോധ സംവിധാനത്തിന് അപര്യാപ്തത ഉണ്ടാവുകയും അത് അപകടകരവും ജീവനു ഭീഷണിയുമായ അസുഖങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും.ജനിതക രോഗങ്ങളും എയ്ഡസ് പോലുള്ള രോഗങ്ങളും രോഗപ്രതിരോധ സംവിധാനത്തെ ശോഷിപ്പിയ്ക്കുന്നതരം മരുന്നുകളോ ഇത്തരം അസുഖങ്ങൾക്ക് കാരണമായേക്കാം.പല സ്രോതസ്സുകളിൽ നിന്നാണ് രോഗങ്ങൾ പകരുക. നേരിട്ട് പകരുന്നവ:മനുഷ്യനിൽനിന്ന് മനുഷ്യനിലേയ്ക്ക്-എയ്ഡസ് ഹെപ്പറ്റൈറ്റിസ് തുടങ്ങിയവ അമ്മയിൽനിന്ന് കുഞ്ഞിലേയ്ക്ക്: എയ്ഡസ് കണികകളിലൂടെ:കൊറോണ വായുവിലൂടെ:ജലദോഷം,മീസിൽസ് ഭക്ഷണത്തിലൂടെ:കോളറ,ടൈഫോയ്ഡ് മൃഗങ്ങളിൽനിന്ന്:എലിപ്പനി റാബിസ് ആന്ത്രാക്സ്,നിപ്പ രോഗവാഹകരിലൂടെ:(കൊതുക് ഈച്ച ചെള്ള്)മലമ്പനി ഡെങ്കിപ്പനി,ജപ്പാൻജ്വരം തുടങ്ങിയവ ആശുപത്രി സന്ദർശനങ്ങൾ കൂടാതെ മാറിവരുന്ന ജീവിതശൈലികൾകൊണ്ട് ഡയബറ്റിസ് ഹൈപ്പർടെൻഷൻ hypercholesterolmia തുടങ്ങിയ ഒട്ടനവധി രോഗങ്ങൾനമ്മളിൽ ഇന്ന് പിടിമുറുക്കിയിട്ടുണ്ട്.

രോഗപ്രതിരോധമാർഗ്ഗങ്ങൾ 1.കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ ആൾക്കഹോൾ പേസ്റ്റ് ഉപയോഗിച്ച് കുറഞ്ഞത് 20സെക്കന്റ് വൃത്തിയായി കഴുകുക 2.കണ്ണ് മൂക്ക് വായ എന്നിവിടങ്ങളിൽ കൈകൾകൊണ്ട് എപ്പോഴും തൊടാതിരിയ്ക്കുക 3.മാസ്ക്ക് ഉപയോഗിയ്ക്കുന്നത് ശീലമാക്കുക 4.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകോണ്ട് മുഖം മറയ്ക്കുക 5.ഭക്ഷണപദാർത്ഥങ്ങൾ മൂടി സൂക്ഷിയ്ക്കുക 6.നന്നായിവേവച്ച് മാത്രം ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിയ്ക്കുക 7.കൊതുകുകടിയിൽ നിന്നം രക്ഷനേടുക 8.വളർത്തുമൃഗങ്ങളിൽ നിന്നും അകലം പാലിയ്ക്കുക 9.കുട്ടികൾക്ക് കൃത്യമായ പ്രതിരോധകുത്തിവയ്പ്പുകൾ നൽകുക 10.രോഗം പിടിപെട്ടാൽ കൃത്യമായ വൈദ്യ സഹായം തേടുക

ഈ കൊറോണക്കാലത്ത് വ്യക്തിശുചിത്വം പാലിച്ചും സാമൂഹ്യ അകലം പാലിച്ചും നമുക്ക് ഒന്നായി മുന്നേറാം

നമ്മൾ അതിജീവിയ്ക്കും

ബിൻസി കെ
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം