ഗവ. വി എച്ച് എസ് എസ് കൈതാരം/കെട്ടിട ഉദ്ഘാടനം
കെട്ടിട ഉദ്ഘാടനം
കേരള ഗവൺമെൻ്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈതാരം ഗവൺമെൻറ് സ്കൂളിന് അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും, എൽപി യുപിക്കും ആണ് കെട്ടിടം നിർമ്മിച്ചത്. നിർമ്മാണ അപാകത കൊണ്ട് അപകടത്തിലായ ഹയർസെക്കൻണ്ടറി കെട്ടിടത്തിനുപകരം ഒരു കെട്ടിടം വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും ,സ്കൂളിനോളം തന്നെ പഴക്കമുള്ള ഏറ്റവും പഴയ എൽപി, യുപി കെട്ടിടത്തിന് പകരം പുതിയൊരു കെട്ടിടവും ആണ് നിർമ്മിച്ചത്. ഇതിൽ എൽപി, യു പി ക്ക് അനുവദിക്കപ്പെട്ട കെട്ടിടമാണ് ആണ് പണിപൂർത്തിയായി ഉദ്ഘാടനം നടത്തിയത്.
ഹയർസെക്കൻണ്ടറിക്കും എൽ പി, യുപിക്കും കെട്ടിടം നിർമ്മിച്ച് കഴിയുമ്പോൾ അനുവദിക്കപ്പെട്ട മൂന്ന് കോടി രൂപ തികയാത്തതിനാൽ ബഹുമാന്യനായപ്പെട്ട നോർത്ത് പറവൂർ എംഎൽഎ വി ഡി സതീശന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് ഇന്ന് അമ്പതുലക്ഷം രൂപ കൂടി അനുവദിച്ചു തന്നതും കൂട്ടി ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
എൽപി ,യുപിക്ക് കിട്ടിയ കെട്ടിടം സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്താണ് നിർമ്മിച്ചിരിക്കുന്നത്. 8 ക്ലാസ് മുറികളും ഒരു സ്റ്റാഫ് മുറിയും കെട്ടിടത്തിൽ ഉണ്ട്. അത്യാധുനിക രീതിയിലുള്ള ഒരു ടോയ്‌ലറ്റ് സമുച്ചയം കെട്ടിടത്തിനുള്ളിൽ ഉണ്ട് . ഭാവി ആവശ്യങ്ങളെ മുൻനിർത്തി എത്തി 3 നിലക്കുള്ള ഉള്ള അടിസ്ഥാനമിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത് . 4 ക്ലാസ് മുറികൾ യുപി വിഭാഗത്തിനും , 4 ക്ലാസ് മുറികൾ എൽപി വിഭാഗത്തിനുമാണ് നൽകിയിരിക്കുന്നത്. ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം പുതിയ കെട്ടിടത്തിൽ ഉള്ള സ്റ്റാഫ് റൂം കെ ജി ക്ലാസ്സ് ആയിട്ടാണ് ഉപയോഗിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പ്രശ്നങ്ങൾ കാരണം ലളിതമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തിയത്. 2021 ഫെബ്രുവരി 6 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ ആയിട്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഓൺലൈൻ സൗകര്യം കൈറ്റ് മാസ്റ്റർ ട്രെയിനർ ജയദേവൻ സാറിന്റെ നേതൃത്വത്തിൽ ചെയ്തുതന്നു. പ്രാദേശിക ഉദ്ഘാടനം ബഹുമാനപ്പെട്ട നോർത്ത് പറവൂർ എംഎൽഎ.വി ഡി സതീശൻ നിർവഹിച്ചു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. വി സി റൂബി , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഷാരോൺ പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. സിംന സന്തോഷ്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഷാജി , മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എം ബി സ്യമന്ത ഭദ്രൻ, മറ്റ് പഞ്ചായത്ത് മെമ്പർമാർ , പി ടി എ പ്രസിഡൻറ് കെ വി അനിൽകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അത്യാർഭാടങ്ങൾ ഇല്ലാതെ പ്രൗഢഗംഭീരമായി, കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് തന്നെയാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തിയത്.