ജി.എച്ച്.എസ്.എസ്.മങ്കര/ശാസ്ത്രപോഷിണി ലാബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANISHA M (സംവാദം | സംഭാവനകൾ) (' കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം  രസകരവും  ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ  കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ  ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ  കുട്ടികളുടെ  ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പൊതു സൗകാര്യങ്ങൾ.വിദ്യാർത്ഥികളിലെ ശാസ്ത്രകൗതുകവും നിരീക്ഷണ പാടവവും വർദ്ധിപ്പിക്കാനുതകുന്ന ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു. പരീക്ഷണങ്ങൾ നേരിട്ട് ചെയ്ത് മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നു.

കെമിസ്ട്രി ലാബ്

പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നേടുന്ന അറിവുകൾ പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകളെ കാൾ എത്രയോ മികച്ചതാണ്. കെമിസ്ട്രി ലാബിൽ കുട്ടികൾക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്യാനും അതിലൂടെ സ്വന്തമായി നിരീക്ഷണങ്ങൾ കണ്ടെത്താനും സാധിക്കുന്നു. ശാസ്ത്ര തോടും പരീക്ഷണങ്ങൾ ഓടും ഉള്ള താല്പര്യം ഇതിലൂടെ വളർത്താൻ ലാബിലെ പ്രവർത്തനങ്ങൾ ഒരുപാട് സഹായിക്കുന്നുണ്ട്. കെമിസ്ട്രി ലാബിൽ ഉള്ള ഓരോ ഉപകരണങ്ങളും സ്പീക്കറുകൾ ഗ്ലാസുകൾ ടെസ്റ്റുകൾ എന്നിവയിൽ കൂടി ചെയ്യുന്ന ഓരോ പരീക്ഷണങ്ങളും കുട്ടികൾക്ക് വളരെ കൗതുകമുണർത്തുന്നതാണ്. റാക്കുകളിലും അടുത്ത് വെച്ചിട്ടുള്ള ഓരോ ബീക്കറുകളിലും അവരുടെ ശ്രദ്ധ പതിക്കുന്നത് വഴി കെമിസ്ട്രിയിലെ ഒരുപാട് പദാർത്ഥങ്ങളെ കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നു

ഫിസിക്സ്‌ ലാബ്

ഫിസിക്സിലെ തനതു ലബോറട്ടറിയിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി പരീക്ഷണ നിരീക്ഷണ പാടവം വർധിപ്പിക്കാൻ ആവശ്യമായ സാധനസാമഗ്രികൾ ഉൾക്കൊള്ളുന്നതാണ്. കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ ടൈൽ ഇട്ട നിലം ഫാൻ വിവിധതരം ലെൻസുകൾ ( കോൺവെക്സ് ലെൻസ് കോൺകേവ് ലെൻസ്). മിററുകൾ ( കോൺവെക്സ് മിറർ കോൺകേവ് മിറർ ) അമീറ്റർ വോൾട്ട് മീറ്റർ റിയോ സ്റ്റാറ്റ് ഇവയെല്ലാം ഫിസിക്സ് ലാബിൽ ഉണ്ട്. പ്രകാശവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വൈദ്യുതി , കാന്തം , ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഇവിടെ യുള്ള ചില സൗകര്യങ്ങളാണ്