ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് സ്കൂളിൽ 1998 - 1999 കാലഘട്ടത്തിൽ തുടങ്ങിയെങ്കിലും പിന്നീട് അത് പ്രവർത്തനരഹിതമാകവുകയും 2015 മുതൽ പുനരുജ്ജീവിപ്പിച്ച് സജീവ പ്രവർത്തനം ആരംഭിച്ചു. മുഹമ്മദാലി ടീച്ചറുടെ നേതൃത്വത്തിൽ സ്കൗട്ട് യൂണിറ്റും യാങ്ങ്സ്റ്റി ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് യൂണിറ്റും സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും കുട്ടികളെ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറാക്കുകയും ചെയ്തു.
നിലവിൽ സ്കൗട്ട് ഒരു യൂണിറ്റും ഗൈഡ്സ് രണ്ട് യൂണിറ്റും പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുകയും കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ , പ്രളയം, കോവിഡ് തുടങ്ങിയവയിൽ സഹായ ഹസ്തവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ മുൻനിരയിലുണ്ട്.