ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/പ്രൈമറി എന്ന താൾ ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രൈമറി

സ്കൂളിലെ 5, 6, 7 ക്ലാസ്സുകളാണ് അപ്പർ പ്രൈമറി (UP) വിഭാഗമായി ഉള്ളത്,

up വിഭാഗം വിദ്യാർത്ഥികൾക്കായി നിരവധി പാഠ്യപാഠ്യേതര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .ഗംഭീരമായ കെട്ടിടവും സ്മാർട്ട് ക്ലാസ് റൂമുകളും വിദ്യാലയത്തിനുണ്ട്.പഠന സഹായത്തിനായി മികച്ച ഒരു ശാസ്ത്ര ലാബ് വിദ്യാലയത്തിൽ ഉണ്ട്. പരീക്ഷണങ്ങൾ കുട്ടികൾ സ്വയം ചെയത് പഠിക്കുന്നു .ഗണിതപഠനത്തിനായി ഗണിത ലാബും, IT പ്രോത്സാഹനത്തിന് നിരവധി മികച്ച ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .പുതുതായി നിർമ്മിക്കപ്പെട്ട ശാസ്ത്ര പാർക്ക് നമ്മുടെ വിദ്യാലയത്തിൻ്റെ മാത്രം പ്രത്യേകതയാണ് .കുട്ടികളുടെ പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും റോബോട്ടിക്സ് പഠിക്കുന്നതിനും അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നു .

കുട്ടികളിൽ മികച്ച അച്ചടക്കവും സാമൂഹ്യബോധവും ഉണ്ടാക്കുന്നതിന് സ്റ്റുഡൻ്റ് പോലീസ്, JRC ഇവയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമേ പെൺകുട്ടികൾക്ക് സെൽഫ് ഡിഫെൻ ഡിംഗ് കരാട്ടെ ക്ലാസുകളും നടക്കുന്നു.

ഈ ഭൗതികസൗകര്യങ്ങൾക്കു പുറമേ അക്കാദമിക രംഗത്തും വലിയ ഒരു മുന്നേറ്റമാണ് വിദ്യാലയത്തിനുള്ളത്. പ്രഗത്ഭരായ അധ്യാപകർ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിൽ മികച്ച ഇടപെടൽ നടത്തുകയും ഓരോ കുട്ടിയേയും വ്യക്തിപരമായി പരിഗണിച്ച് പഠിപ്പിക്കുകയും വിദ്യാർത്ഥിയുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നു. കുട്ടിയുടെ കഴിവുകൾ കണ്ടെത്തി മികച്ച പ്രോത്സാഹനം കൊടുക്കുന്നു.പoനത്തിൽ പിന്നാക്കത്തിലുള്ള കുട്ടിയെ വിജയഭേരി ക്ലാസുകൾ നടത്തി മറ്റുള്ളവർക്കൊപ്പമെത്തിക്കുന്നു. USS ക്ലാസുകൾ തുടക്കത്തിലേ ആരംഭിക്കുകയും ഈ പരീക്ഷയിൽ കുട്ടികൾ വിജയത്തിലേക്കെത്തുകയും ചെയ്യുന്നു. തികഞ്ഞ അച്ചടക്കത്തോടെയാണ് up പ്രവർത്തനങ്ങൾ നടന്നുവരുന്നത്. അധ്യാപകർ രക്ഷിതാക്കളെ ഇടക്കിടെ വിളിച്ച് പഠന പുരോഗതികൾ ചർച്ച ചെയ്യുന്നു.

വിശാലമായ ഒരു മൈതാനം ഈ വിദ്യാലയത്തിനുണ്ട് .സ്കൂളുമായി ചേർന്ന് ഒരു ഫുട്ബാൾ അക്കാദമി പ്രവർത്തിക്കുന്നു .മറ്റു ജില്ലകളിൽ നിന്നു പോലും കുട്ടികൾ ഇവിടേക്കെത്തിച്ചേരുകയും പ്രത്യേക കോച്ചിൻ്റെ കീഴിൽ ഫുട്ബാൾ പരിശീലനം നൽകി വരികയും ചെയ്യുന്നു. സ്പോർട്സ് രംഗത്തും നമ്മൾ വലിയ മുന്നേറ്റത്തിലാണ് . ചിത്രകല വർക്ക് എക്സ്പീരിയൻസ് ഇവയ്ക്കും അധ്യാപകരുണ്ട്‌.

ഇങ്ങനെ എല്ലാ രംഗങ്ങളിലും മികച്ച ഒരു പരിഗണനയാണ് ഇവിടെ കുട്ടിക്ക് ലഭിക്കുന്നത്.