ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സൗകര്യങ്ങൾ


.

എഡ്യൂൂപേജ്

ലോക വിവരങ്ങൾ വിരൽതുമ്പിലൂടെ ആവാഹിച്ച് എടുക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസമേഖലയിലും സാങ്കേതികവിദ്യ വൻ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് മൊബൈൽ ഫോണുകൾ ആശയവിനിമയോപാധി യേക്കാളുപരി ഒരു അഭിവാജ്യഘടകം ആയിരിക്കുകയാണ്. രക്ഷിതാക്കൾക്ക് അവരുടെ മൊബൈൽ ഫോണിലൂടെ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് എഡ്യു പേജ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടയിലുള്ള ആശയവിനിമയം, പരീക്ഷാ  ഗ്രേഡുകൾ വിശകലനം, ടൈംടേബിൾ തുടങ്ങിയ നിരവധി സേവനങ്ങൾ തീർത്തും സൗജന്യമായി ഇതിലൂടെ ലഭ്യമാണ്.wovhss.edupage.org എന്ന വെബ് അഡ്രസ്സിൽ ഇവിടെ കുട്ടിയുടെ അഡ്മിഷൻ നമ്പർ യൂസർ നാമം ആയും വ്യക്തിഗതമായി നൽകുന്ന പാസ്‌വേഡ് ഉപയോഗിച്ച് ഈ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാവുന്നതാണ്.