സെന്റ് മാത്യൂസ് യു.പി.എസ്. എലിക്കുളം

15:23, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32378-hm (സംവാദം | സംഭാവനകൾ)

കോട്ടയം ജില്ലയിൽ പാലാ  നിയോജക മണ്ഡലത്തിൽ  എലിക്കുളം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ ഉൾപ്പെട്ട  സ്കൂളാണ് സെന്റ്  മാത്യൂസ് യു പി  സ്കൂൾ.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ എലിക്കുളത്തോ സമീപപ്രദേശങ്ങളിലോ സ്കൂളുകൾ ഇല്ലായിരുന്നു 1916ൽ എലികുളത്ത് ഒരു എൽ പി സ്കൂൾ ആരംഭിച്ചു. പ്രൈമറി  വിദ്യാഭ്യാസത്തിനു ശേഷം എലികുളത്തുള്ള കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നടത്താൻ തിടനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്  പാലായിലോ ഭരണങ്ങാനത്തോ പോകണമായിരുന്നു യാത്രാക്ലേശവും മറ്റു പല കാരണങ്ങളും മൂലം പല കുട്ടികൾക്കും തുടർ വിദ്യാഭ്യാസം ബുദ്ധിമുട്ടായിരുന്നു  പലരും നാലാം ക്ലാസ് കൊണ്ട് പഠനം ഉപേക്ഷിച്ചിരുന്നു 1946 - 53 കാലയളവിൽ എലിക്കുളം ഇടവക വികാരിയും എൽപി സ്കൂൾ മാനേജരും ആയിരുന്ന തൊട്ടിയിൽ ശ്രീ .തോമസ് കത്തനാർ  1949ൽ ഫസ്റ്റ് ഫോം എന്ന ക്ലാസ് ആരംഭിച്ചു . തുടർ വർഷങ്ങളിൽ സെക്കൻഡ് ഫോം തേർഡ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു മിഡിൽ സ്കൂൾ എന്നും അപ്പർ പ്രൈമറി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ ഇംഗ്ലീഷ് സ്കൂൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ഹൈസ്കൂളിന് കൂടി ഉതകുന്ന തരത്തിൽ ആണ് യുപി സ്കൂൾ കെട്ടിടം നിർമ്മിച്ചത്. എലി കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ഔദാര്യ നിധികളായ ജനങ്ങളിൽനിന്ന് പണവും കെട്ടിടം പണിക്കുള്ള തടിയും ജനങ്ങളുടെ ശ്രമദാനവും
 സ്വീകരിച്ചാണ് സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഏ . ജെ.മാത്യു തെക്കേക്കൂറ്റ് ആണ്  ആദ്യത്തെ പ്രഥമാധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ആയിരത്തോളം പുസ്തകങ്ങളുടെ സാമാന്യം ഒരു നല്ല ലൈബ്രറി സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് ക്രമമായി പുസ്തകം വിതരണം ചെയ്യുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്നു.കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പ് തയ്യാറാക്കി സൂക്ഷിക്കുന്നു. പ്രൈവറ്റ് പ്രൈമറി പ്രഥമാധ്യാപകരുടെ  സമ്മേളനവസരത്തിൽ  പാലാ എം ൽ എ  ശ്രീ  മാണി സി  കാപ്പൻ അവർകൾ സ്കൂളിനായി മൂവായിരം  രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചു .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ നടത്തുന്നു.ക്വിസ് മത്സരങ്ങൾ നടത്തുന്നു. ഏകദേശം പതിനഞ്ചോളം അംഗങ്ങൾ പ്രവർത്തിക്കുന്നു

കാർഷിക ക്ലബ്ബ്

കുട്ടികൾക്ക് കൃഷിയോട് ആഭിമുഖ്യം വരുത്തുന്നതിനായി കുട്ടികൾ വീട്ടിൽ നിന്ന് ഗ്രോബാഗുകൾ കൊണ്ടുവന്ന് ചകിരിചോറ്,മണ്ണ് മിശ്രിതം നിറച്ച് പയർ, വെണ്ട, ചീര ഇവ കൃഷി ചെയ്യുന്നു. ഈ ക്ലബ്ബിൽ ഇരുപതോളം അംഗങ്ങളുണ്ട്.

ഗണിത ക്ലബ്ബ്

സ്കൂളിലെ ഗണിത ക്ലബ്ബിൽ 20 അംഗങ്ങളാണുള്ളത് ക്ലബ്ബിന്റെ കൺവീനർ സുജ മാത്യുവാണ് ഗണിതക്രിയകൾ എളുപ്പം ആക്കുന്നതിനുള്ള പ്രത്യേക മാർഗ്ഗങ്ങൾ പരിശീലിപ്പിക്കുന്നു.മന കണക്കുകൾ നൽകുന്നു. 1 മുതൽ 100 വരെ യും നൂറുമുതൽ ഒന്ന് വരെയും ഇംഗ്ലീഷിലും മലയാളത്തിലും വേഗത്തിൽ ചൊല്ലാനുള്ള പരിശീലനം നൽകുന്നു

ഐടി ലാബ്

സ്കൂൾ ബസ്

നേഴ്സറി  സ്കൂൾ ,എൽ  പി സ്കൂൾ , യു പി സ്കൂൾ എന്നീ 3  സ്കൂളിലെയും കുട്ടികൾക്കായി സ്കൂളിലെത്താൻ  മാനേജ്‌മന്റ് വക സ്കൂൾ ബസ് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

കൃഷിവകുപ്പിൽ നിന്ന് നല്ല പച്ചക്കറിത്തോട്ടത്തിനുള്ള സമ്മാനം ലഭിച്ചിട്ടുണ്ട് .

ജീവനക്കാർ

അധ്യാപകർ

1 ശ്രീമതി സുജ  എം മാത്യു

2 ശ്രീമതി അനു പ്രേംസൺ

3 ശ്രീമതി റ്റീനാ കെ തോമസ്

4 ശ്രീമതി മഞ്ജു എം എസ്

അനധ്യാപകർ

  1. ശ്രീ റോബിൻസ്  ജോൺ

മുൻ പ്രധാനാധ്യാപകർ

  • 2020- ശ്രീമതി ആൻസി  ജോസഫ്
  • 2016-2020 -> ശ്രീ ജോഷി  എം 
  • 2015-2016 -> ശ്രീ ജോസ്  എം  റ്റി 
  • 2008-2015 -> ശ്രീമതി  മേരിക്കുട്ടി ആഗസ്റ്റി
  • 2004-2008 -> ശ്രീ സി  റ്റി  ജോസഫ്
  • 2000-2004 -> ശ്രീമതി സി  റ്റി  ത്രേസിയാമ്മ
  • 1998-2000 -> ശ്രീമതി  ലില്ലി ജോർജ്‌
  • 1966-1998 -> ശ്രീ എം  എം  മാത്യു
  • 1990-1996 -> ശ്രീ പി എ  മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ  സ്‌നേഹ  വിൽ‌സൺ
  2. സിറിയക്  ജോസഫ്  വെമ്പാല

വഴികാട്ടി