(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ
നമുക്ക് പാർക്കാനായി
സുന്ദരമീലോകം സജ്ജമാണ്
എന്നാൽ നമ്മുടെ ചെയ്തികളാൽ
മഹാമാരികൾ നമ്മെ കീഴ് പ്പെടുത്തുന്നു.
ആദ്യനൂറ്റാണ്ടുകളിൽ പ്ലേഗ്....
എന്നാലിന്ന് കൊറോണ!
വൻനഗരങ്ങൾ ഇതിൻ ഭീതിയിൽ നടുങ്ങുന്നു.
പ്രിയരുടെ വേർപാടിൽ മാനവർ
കരയുവാനാകാതെ വിറങ്ങലിച്ചു നിൽക്കുന്നു.
കൊറോണ തൻ ഭീതിയിൽ ഉള്ളുലയുന്ന വേളയിൽ
നമുക്കായി നൽകിയ നിർദ്ദേശങ്ങൾ
പാലിക്കുവാനായി ഒരുങ്ങാം.
സാദരം കൈകൾ കോർത്ത് നീങ്ങാം...