വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vcshss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അന്ധവിശ്വാസവും അനാചാരങ്ങളും മുഴുപ്പട്ടിണിയും തീക്ഷ്ണമായി ആധിപത്യം ഉറപ്പിച്ചിരുന്ന കാലത്ത്, മനുഷ്യജീവിയെന്ന പരിഗണനപോലും നൽകാതെ സമൂഹത്തിൻ്റെ പാർശ്വ തലങ്ങളിലേക്ക് ഒതുക്കപ്പെട്ട പിന്നോക്ക വിഭാഗങ്ങളെ അറിവിൻ്റെയും സംസ്കാരത്തിൻ്റേയും വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ, സമരോത്സുകമായ ത്യാഗനിർഭരമായ ജീവിതം നയിച്ച പ്രതിഭാധനൻ, നവോത്ഥാന നായകരിൽ ശ്രീനാരായണഗുരുദേവനൊപ്പം നിൽക്കുന്ന, കവി തിലകൻ പണ്ഡിറ്റ് ശ്രീ കെ.പി കറുപ്പൻ മാസ്റ്റർ എന്ന മഹാപുരുഷൻ....പെരിയാറിൻ്റെ തീരത്തെ പുത്തൻവേലിക്കരയെന്ന കൊച്ചുഗ്രാമത്തിൽ തെളിയിച്ച നവോത്ഥാനത്തിൻ്റെ കെടാവിളക്ക്....പേരുപോലെത്തന്നെ വിവേകത്തിൻ്റെയും വിദ്യയുടേയും പ്രകാശഗോപുരമായി... ഇന്നും എന്നും അചഞ്ചലമായി... നിലകൊള്ളുന്ന വിവേക ചന്ദ്രിക ഹയർ സെക്കണ്ടറി സ്കൂൾ എന്ന ഞങ്ങളുടെ വിദ്യാലയം

1953 ൽ പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭയുടെ കീഴിൽ യു.പി. സ്‌കൂളായി വി. സി. എസ്. യു. .പി. സ്‌കൂൾ, പുത്തൻവേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു. ഹിന്ദു ധീവര OEC വിഭാഗത്തിലെ വാല സമുദായത്തിൽപ്പെടുന്ന സമൂഹമാണ്,വിവേക ചന്ദ്രിക സഭയിൽ അംഗങ്ങളായുള്ളത്. വിവേക ചന്ദ്രിക സഭ കോർപ്പറേറ്റ് മാനേജ്‌മേന്റ് ഭാഗത്തിൽ ഉൾക്കൊള്ളുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന പറവൂർ ഉപജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്നു. 1982 ൽ വി. സി. എസ്. ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇന്ന. നിലവിൽ 5,6,7,8,9,10 ക്ലാസ്സുകളിൽ യഥാക്രമം 3,4,4,5,5,4 ഡിവിഷനുകളിലായി മൊത്തം 951 വിദ്യാർത്ഥികളും 36 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഹൈസ്‌കൾ വിഭാഗത്തിലുണ്ട്. 1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളിൽ യഥാക്രമം 3,2,1 ബാച്ചു വീതം പ്ലസ് വണ്ണിലും പ്ലസ് ടു വിലുമായി മൊത്തം 12 ബാച്ചുകളിൽ 635 കുട്ടികൾ പഠിക്കുന്നു. 25 അദ്ധ്യാപകരും 4 അനദ്ധ്യപകുരം ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലിചെയ്യുന്നു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തൻവേലിക്കര ഗ്രാമം പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്നു. നിയോജകമണ്ഡലങ്ങളുടെ പുനർനിർമ്മാണത്തിലൂടെ ഈ പ്രദേശം ഇപ്പോൾ വടക്കേക്കര നിയോജകമണ്ഡലത്തിൽ നിന്നും പറവൂർ നിയോജകമണ്ഡലത്തിലേക്ക് മാറ്റപ്പെട്ടു.