ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം
ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കറി ഒരുക്കാൻ സ്കൂൾമുറ്റത്ത് തോട്ടം ഒരുക്കി വിളവെടുപ്പ് ഓരോ വർഷവും പതിവാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചേന,ചേമ്പ്,കപ്പ,പച്ചമുളക്, തുടങ്ങിയവ പതിവ് കൃഷികളാണ്. വെണ്ട,പയർ, എള്ള് എന്നിവയും സ്കൂളിൽ നിന്ന് വിളവെടുത്ത് കുട്ടികളുടെ ഭക്ഷണത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ട്.
സ്കൂളിനോട് ചേർന്ന് കാടുമൂടിയ സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വാർഡ് മെമ്പർ,തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെല്ലാം സഹായികളായി കൂടെയുണ്ടായിരുന്നു. ചിങ്ങം 1 കാർഷിക ദിനത്തിൽ ഒളകരയിലെ പ്രസിദ്ധ കർഷകനായ ശ്രീ. ഗോവിന്ദൻകുട്ടിയെയും തൊഴിലുറപ്പ് അംഗങ്ങളെയും ആദരിച്ച് പൊന്നാട അണിയിക്കാനും കാർഷികം ക്ലബ്ബിന് കീഴിൽ സാധിച്ചു. കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല.