ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ഗ്രന്ഥശാല

15:55, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

=സ്‌കൂൾ ലൈബ്രറി

തൈയ്ക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിന് വിശാലമായ ഒരു ലൈബ്രറി ഉണ്ട് .ഏകദേശം എണ്ണായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും ബൃഹത്തായ ലൈബ്രറികളിൽ ഒന്നാണ് മോഡൽ സ്‌കൂൾ ലൈബ്രറി .ദിവസവും നൂറിലേറെ കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുന്നുണ്ട് . എല്ലാ ക്ലാസ് വിദ്യാർത്ഥികൾക്കും ലൈബ്രറി പീരീഡ്‌ ഉള്ളതിനാൽ എല്ലാദിവസവും മുന്നൂറോളം വിദ്യാർത്ഥികൾ ലൈബ്രറിയിൽ വായനക്കായി എന്നും എത്തുന്നുണ്ട് . അധ്യാപകരുടെ സ്പോണ്സർഷിപ്പിൽ ആറു പത്രങ്ങളും ആനുകാലിക ബാല പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിൽ ലഭ്യമാണ് .എല്ലാ ദിവസവും വിദ്യാർത്ഥികൾക്ക് വായനക്കുറിപ്പും സൃഷ്ടികളും അഭിപ്രായങ്ങളും രേഖപ്പെടുത്തി ഇടാൻ 'സജഷൻ ബോക്സ് ' ലൈബ്രറിയുടെ പ്രത്യേകതയാണ് .ഓരോ ദിവസത്തെയും പ്രത്യേകതയനുസരിച്ചു അതാത് ദിവസത്തെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തക പ്രദർശനവും എന്നും ലൈബ്രറിയിൽ നടക്കുന്നുണ്ട് .